
നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ
നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു

സോഷ്യൽമീഡിയയിൽ വൈറലാവാൻ നടുറോഡിൽ തോക്കും പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് എട്ടിന്റെ പണി. തിരക്കുപിടിച്ച ലഖ്നൗവിലെ ഹൈവെയിൽ ബോജ്പൂരി ഗാനത്തിനൊത്തായിരുന്നു യൂട്യൂബറായ സിമ്രൻ യാദവിന്റെ തോക്ക് കാട്ടിയുള്ള റീൽ ചിത്രീകരണം. നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
അഭിഭാഷകനായ കല്യാൺജി ചൗധരി എക്സിലൂടെ പങ്കുവെച്ച വിഡിയോയിൽ തങ്ങളുടെ സമുദായത്തിന്റെ ശക്തി വർണ്ണിക്കുന്നതിന് ഇൻസ്റ്റഗ്രാം സ്റ്റാറിന്റെ നടുറോഡിൽ തോക്കു കാട്ടിയുള്ള നൃത്തം സോഷ്യൽമീഡിയയിൽ വ്യാപകമായിട്ടും പൊലീസ് മൗനം തുടരുകയാണ് എന്ന് വിമർശിച്ചു. ഇതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കമന്റ് ബോക്സിൽ മറുപടിയുമായി ലഖ്നൗ പൊലീസും എത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി ആളുകളാണ് സംഭവത്തില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്. എത്ര നിസാരമായാണ് തിരക്കുള്ള ഒരു റോഡില്‍ യുവതി തോക്കുമായി നില്‍ക്കുന്നത്. അത് സോഷ്യല്‍മീഡിയയില്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണെന്നായിരുന്നു ഒരാളുടെ കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News


'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

പൊന്നാനി എംഎൽഎയ്ക്ക് ഗുരുവായൂരിൽ എന്താണ് കാര്യം?'; കെ പി നൗഷാദ് അലിക്കെതിരെ കരിങ്കൊടി കാട്ടി സിപിഎം പ്രതിഷേധം

