
പൊന്നാനി എംഎൽഎയ്ക്ക് ഗുരുവായൂരിൽ എന്താണ് കാര്യം?'; കെ പി നൗഷാദ് അലിക്കെതിരെ കരിങ്കൊടി കാട്ടി സിപിഎം പ്രതിഷേധം
പുന്നയൂർ ആർപിഎംഎം യുപി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം

തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പുന്നയൂരിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പൊന്നാനി എംഎൽഎ പി. നൗഷാദ് അലിക്കെതിരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ചടങ്ങിൽ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന് ആരോപിച്ചായിരുന്നു വ്യാഴാഴ്ച സിപിഎം പ്രവർത്തകർ കരിങ്കൊടിയുമായി രംഗത്തെത്തിയത്.
പുന്നയൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആർപിഎംഎം യുപി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'നൂട്രി സ്റ്റാർട്ട്' പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് എംഎൽഎയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. ഗുരുവായൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളിലെ ഔദ്യോഗിക പരിപാടിയിൽ പൊന്നാനി എംഎൽഎ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത സിപിഎം പ്രവർത്തകർ, "ഗുരുവായൂരിൽ പൊന്നാനി എംഎൽഎയ്ക്ക് എന്താണ് കാര്യം?" എന്ന ചോദ്യമുയർത്തി എംഎൽഎയെ വഴിയിൽ തടയുകയായിരുന്നു.
ഗുരുവായൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക എംഎൽഎയായ എൻ.കെ. അക്ബറെ ചടങ്ങിൽനിന്ന് മനഃപൂർവ്വം മാറ്റിനിർത്തി പകരം പൊന്നാനി എംഎൽഎയെ ക്ഷണിച്ചത് ഔദ്യോഗിക ചട്ടങ്ങളുടെയും പ്രോട്ടോകോളിന്റെയും ലംഘനമാണെന്ന് സിപിഎം ആരോപിച്ചു. പരിപാടി സംഘടിപ്പിച്ചതിലെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി എംഎൽഎ എൻ.കെ. അക്ബർ നേരത്തെതന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Ponnani MLA P. Noushad Ali faced a black-flag protest staged by CPI(M) workers at Punnayur in Thrissur during his visit to inaugurate the 'Nutri Start' breakfast scheme for schoolchildren at the RPMM UP School
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


