യാത്രക്കാരുടെ മുന്നിൽ വെച്ച് കണ്ടക്ടറെ ചെരുപ്പൂരി അടിക്കുകയായിരുന്നു

School Girl Beats Bus Conductor With Slipper
കണ്ടക്ടറെ വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കുന്നു Source by : വീഡിയോ ദൃശ്യത്തില്‍ നിന്ന്
Last Updated :13 October 2024, 1:53 pm IST

News Now

ന്യൂഡൽഹി: അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ കായികമായി കൈകാര്യം ചെയ്ത് വിദ്യാർത്ഥിനികൾ. മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ പെൺകുട്ടികൾ ചെരുപ്പൂരി അടിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ചായിരുന്നു രണ്ടു പെൺകുട്ടികൾക്ക് കണ്ടക്ടറുടെ മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നത്. ഇതേത്തുടർന്ന് ബസ് തടഞ്ഞു നിർത്തി യാത്രക്കാരുടെ മുന്നിൽ വെച്ച് കണ്ടക്ടറെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു യാത്രക്കാരിയും കണ്ടക്ടറെ അറിച്ചു.

കണ്ടക്ടറെ വിദ്യാർത്ഥിനികൾ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറി. നിരവധി പേരാണ് മോശമായി പെരുമാറിയ കണ്ടക്ടറെ കൈകാര്യം ചെയ്ത പെൺകുട്ടികളുടെ നടപടിയെ പിന്തുണച്ച് രം​ഗത്തെത്തിയത്. പെൺകുട്ടികളായാൽ ഇങ്ങനെ വേണമെന്നും, ഇത്തര്തതിൽ പെരുമാറുന്നവരെ ഇങ്ങനെ തന്നെ ശിക്ഷിക്കണമെന്നും അഭിപ്രായമുയർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates