ഓരോ തവണയും കോട്ടൺ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നിറം ഇളകി വരുന്നതായി കാണാം.

Cotton Dress washing tips
Cotton Dress washing tipsSource by : Pinterest
Last Updated :3 January 2026, 3:30 pm IST

News Now

ധരിക്കാനുള്ള കംഫോർട്ടും ലുക്കും നോക്കിയാൽ കോട്ടൺ തുണിത്തരങ്ങളാണ് മികച്ചത്. അവ ഭാരം കുറഞ്ഞതും ധരിക്കാൻ വളരെ സുഖകരവുമാണ്. എന്നാൽ കോട്ടൺ വസ്ത്രങ്ങളുടെ നിറം വളരെ വേ​ഗം മങ്ങുമെന്നാതാണ് പ്രധാന പ്രശ്നം. പ്രത്യേകിച്ച് നീല, പിങ്ക്, ചുവപ്പ് തുടങ്ങിയ കടും നിറങ്ങൾ.

ഓരോ തവണയും കോട്ടൺ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നിറം ഇളകി വരുന്നതായി കാണാം. മറ്റ് വസ്ത്രങ്ങളിൽ ഈ കളർ പിടിക്കാനും സാധ്യത കൂടുതലാണ്. തല്‍ഫലമായി രണ്ടോ മൂന്നോ തവണ കഴുകിയ ശേഷം അവ കൂടുതല്‍ നിറം മങ്ങിയതായി കാണപ്പെടുന്നു. കോട്ടൺ വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ ഒരു സിംപിൾ മാർ​ഗമുണ്ട്.

ഒരു വലിയ പാത്രത്തിൽ 10-12 ലിറ്റർ വെള്ളമെടുത്ത ശേഷം, അതിലേക്ക് ഏക​ദേശം 50-60 ​ഗ്രാം ആലം ചേർത്ത് നന്നായി അലിയിക്കുക. ശേഷം രണ്ട് പിടി ഉപ്പ് കൂടി അതിലേക്ക് ചേർക്കുക. ശേഷം കളർ ഇളകുന്ന കോട്ടൺ വസ്ത്രങ്ങൾ കുറഞ്ഞത് രണ്ട് മണിക്കൂർ നേരം മുക്കിവയ്ക്കാം.

പിന്നീട് വസ്ത്രങ്ങൾ ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം. ഇത് കോട്ടൺ വസ്ത്രങ്ങളുടെ നിറം മങ്ങാതെ സൂക്ഷിക്കാനും മറ്റ് തുണികളിൽ ഇവയുടെ നിറം പിടിക്കുന്നത് തടയുകയും ചെയ്യുന്നു.

Summary

Simple home remedy for fadeing colours in cotton cloths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates