പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ! 

പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ! 

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:44 am IST
Edited by :migrator

തങ്ങളുടെ വീടിന്റെ മച്ചിന് മുകളിൽ പാമ്പുകൾ ഉണ്ടോയെന്ന് നോക്കാനാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ആ കുടുംബം പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തിയത്. ശല്യം രൂക്ഷമായതിനെ തുടർന്നാണ് കുടുംബം ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന പമ്പ് പിടിത്ത വിദഗ്ധരുടെ സംഘടനയായ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിലേക്ക് വിളിച്ചത്. 

സംഘടനയിലെ ഡേവ് എന്ന പാമ്പുപിടുത്തക്കാരൻ വീടിന്റെ മച്ചിന് മുകളിൽ കയറി നോക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്നു. പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പാമ്പിൻ പടങ്ങളാണ് ഡേവിന് കണ്ടെത്താൻ കഴിഞ്ഞത്. ഉടൻ തന്നെ പാമ്പിൻ പടങ്ങൾ വാരിയെടുത്ത് ഡേവ് താഴെയെത്തി. 

ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് വീട്ടുകാരും ഞെട്ടി. അൻപതിലേറെ പാമ്പിൻ പടങ്ങളാണ് മച്ചിൽ നിന്നു ലഭിച്ചത്. പാമ്പിൻ പടങ്ങളും കൈയിലേന്തി നിൽക്കുന്ന ഡേവിന്റെ ചിത്രങ്ങൾ സംഘടന പുറത്തുവിട്ടിട്ടുണ്ട്. വീട്ടിലെ കുട്ടികളും ഏറെ കൗതുകത്തോടെ  പാമ്പിൻ പടങ്ങൾ പിടിച്ചു ചിത്രങ്ങൾ പകർത്തി. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now