
പിന്നിലുടെ എത്തി കഴുത്തിൽ സ്വർണമാലയിട്ടു, അമ്മക്ക് സർപ്രൈസ് നൽകി മകൻ; വിഡിയോ വൈറൽ
‘അമ്മയ്ക്ക് ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്
സർപ്രൈസ് എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് പ്രിയപ്പെട്ടവർ നൽകുന്നവ. ഇപ്പോഴിതാ ഒരു അമ്മയ്ക്ക് മകൻ നൽകിയ സർപ്രൈസിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അമ്മയ്ക്ക് ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സർപ്രൈസ് സമ്മാനമായി പുതിയ സ്വർണമാലയുമായെത്തിയാണ് മകൻ അമ്മയെ സന്തോഷിപ്പിച്ചത്. ഭക്ഷണം വിളമ്പുന്നതിനിടയിൽ അമ്മ കാണാതെ പിന്നിൽ നിന്നെത്തിയാണ് മകൻ ഞെട്ടിച്ചത്. അമ്മയുടെ കഴുത്തിലേക്ക് മാല അണിയുകയായിരുന്നു. ഇ സമയം അമ്മയുടെ മുഖത്തെ സന്തോഷവും സംഭവം വിശ്വസിക്കാനാകാതെ മകന്റെ മുഖത്തേക്ക് നോക്കുന്നതും വിഡിയോയിൽ കാണാം. ഗുൽസർ സാഹബ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 40 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ എത്തിയത്.
നിമിഷങ്ങൾക്കുള്ളിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മാതൃസ്നേഹത്തെക്കുറിച്ചും അമ്മമാരുടെ സന്തോഷത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുമൊക്കെയാണ് കമന്റുകൾ ഏറെയും. അമ്മയുണ്ടെങ്കിൽ എല്ലാമുണ്ട് എന്നാണ് വിഡിയോയ്ക്ക് കമന്റായി ചിലർ കുറിച്ചിരിക്കുന്നത്.
à¤à¥à¤à¤¾ सा à¤à¤¿à¤«à¥à¤ ममà¥à¤®à¥ à¤à¥ लिठpic.twitter.com/WPUc7fTvRj
â à¤à¤¼à¤¿à¤¨à¥à¤¦à¤à¥ à¤à¥à¤²à¤à¤¼à¤¾à¤° हॠ! (@Gulzar_sahab) November 14, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍


