10 രൂപയ്‌ക്ക് കെഎഫ്‌സി ചിക്കൻ! സോഷ്യൽ മീഡിയയിൽ ഹിറ്റ്; വിഡിയോ

സമൂഹമാധ്യമങ്ങളിൽ ഹിറ്റായി നാടൻ കെഎഫ്‌സി ചിക്കൻ

കെഎഫ്‌സി ചിക്കൻ ഉണ്ടാക്കുന്ന യുവാവ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:20 am IST
Edited by :migrator

ഓരോ ദിവസവും പല തരത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് വരുന്നത്. ഭക്ഷണപ്രമികളുടെ പ്രമുഖ ബ്രാൻഡ് ആയ കെഎഫ്‌സിയുടെ അപരനെ ഇറക്കി സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ് പഞ്ചാബിലെ ഒരു യുവാവ്.

ബോൺലെസ് ചിക്കൻ മസാല പുരട്ടി ബെഡ് ക്രംസിൽ മുക്കി എണ്ണയിൽ പൊരിച്ചെടുത്ത ശേഷം പ്ലേറ്റിലേക്ക് വിളമ്പും. കെഎഫ്‌സി എന്നത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ 'കംമ്ര ഫ്രൈഡ് ചിക്കൻ' എന്നാണ്. രൂപത്തിലും രുചിയിലും തനി കെഎഫ്‌സി ചിക്കൻ. എന്നാൽ ഇതിന്റെ വിലയാകട്ടെ, വെറും പത്ത് രൂപ! 

കെഎഫ്‌സി ചിക്കൻ പത്ത് രൂപയ്‌ക്ക് കിട്ടുമെന്നത് പലർക്കും അത്ര പെട്ടന്ന് ദഹിക്കില്ലെങ്കിലും നേരിട്ട് രുചിച്ചാൽ സംശയം മാറുമെന്നാണ് കച്ചവടക്കാരന്റെ വാദം. പത്ത് രൂപ എന്നത് വെറുതെ പറ്റിക്കാൻ പറയുന്നതാണോയെന്ന് ബ്ലോ​ഗർ ചോദിക്കുമ്പോൾ. അല്ല, ശരിക്കും പത്ത് രൂപയ്‌ക്കാണ് ഇവിടെ ചിക്കൻ നൽകുന്നതെന്ന് യുവാവ് വിഡിയോയിൽ മറുപടി പറയുന്നുണ്ട്. അതേസമയം ഒരു ചിക്കനാണ് 10 രൂപ, പ്ലേറ്റിനല്ലെന്നും ആളുകൾ കമന്റിൽ പറഞ്ഞു. എന്നാൽ പോലും ഇതിൽ യുവാവിന് ലാഭമുണ്ടോ എന്നും ആളുകൾ കമന്റിൽ ചേദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now