
ഫ്ലോറിഡയിൽ ആകാശം 'പിളര്‍ന്നു'; കാരണം തിരഞ്ഞ് സോഷ്യൽമീഡിയ
ആകാശത്ത് വിരിഞ്ഞ കൗതുക കാഴ്ച വൈറലായി

സോഷ്യൽമീഡിയയിൽ കൗതുകം ഉണർത്തി ഫ്ലോറിഡയിലെ ആകാശ കാഴ്‌ച. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായി കാണപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. സൂര്യാസ്‌തമയ സമയത്ത് കാണപ്പെട്ട ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം തിരക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.
തിരക്കുള്ള ഒരു റോഡിൽ നിന്നും പകർത്തിയതാണ് ഈ വിഡിയോ. 'ഫ്ലോറിഡയിൽ ആകാശം നേർരേഖയിൽ രണ്ടായി പിളർന്നു, ആശ്ചര്യപ്പെടാൻ ഒന്നുമില്ല'- എന്ന കുറിപ്പോടെയാണ് വിഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുപതു ലക്ഷത്തിലധം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. 'വിചിത്രമായ കാഴ്‌ച' എന്നായിരുന്നു പലരുടെ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. എന്നാൽ മുൻപ് പല സ്ഥലങ്ങളിലും ഈ പ്രതിഭാസം സംഭവിച്ചിട്ടുണ്ട്. നിരവധി ആളുകൾ സമാനമായ ചിത്രങ്ങളും വിഡിയോയും കമന്റായി പോസ്റ്റ് ചെയ്‌തു.
In Florida the sky was divided in two by a straight line
â nikola 3 (@ronin19217435) November 13, 2023
NOTHING STRANGE TO SEE pic.twitter.com/vNL2M2XzaU
ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ മേഘം വെളിച്ചതെ തടഞ്ഞ് നിഴൽ വീഴ്ത്തിയതാണ് ഇത്തരമൊരു ദൃശ്യാനുഭവത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മേഘം അസ്തമയ സൂര്യന്‍റെ നേരിട്ടുള്ള പ്രകാശത്തെ തടസ്സപ്പെടുത്തുന്നു. ഇത് മേഘത്തിന് ഇരുപുറവും രണ്ട് തരം ആകാശങ്ങളുടെ ഒരു മിഥ്യ സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. 'സോഫ്റ്റ്‌വെയറിൽ തകരാർ സംഭവിച്ചതാകാമെന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ രസകരമായി കുറിച്ച കമന്റ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍


