
'മുറിയിൽ തനിച്ചാക്കാൻ മനസ് അനുവദിച്ചില്ല'; യാത്രകളില്‍ സജ്മയ്ക്കൊപ്പം ഷാലിയും
2023-ലാണ് ഒരു ഇന്‍സ്റ്റഗ്രാം പേജ് വഴി സജ്മ ഒരു പേര്‍ഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുട്ടിയെ വാങ്ങുന്നത്.

തൊടുപുഴ: സജ്മ എവിടെ പോയാലും പിന്നില്‍ ഷാലിയുമുണ്ടാകും. സജ്മയ്ക്കൊപ്പം സ്കൂട്ടറില്‍ ഗ്ലാസ് ബാഗ്പാക്കിനുള്ളിലിരുന്ന് റോഡിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കലാണ് ഷാലിയുടെ പ്രധാന വിനോദം. തൊടുപുഴയിലെ അല്‍-അഷര്‍ ലോ കോളജ് വിദ്യാര്‍ഥിയായ സജ്മ സലീമിന്റെ (21) ഒരു വയസു കഴിഞ്ഞ പൂച്ചക്കുട്ടിയാണ് ഷാലി.
2023-ലാണ് ഒരു ഇന്‍സ്റ്റഗ്രാം പേജ് വഴി സജ്മ ഒരു പേര്‍ഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുട്ടിയെ വാങ്ങുന്നത്. പൂച്ചക്കുട്ടിയോടുള്ള അടുപ്പം കാരണം മുറിയില്‍ തനിച്ചാക്കി പുറത്തു പോകുന്നതിലുള്ള പ്രയാസമാണ് യാത്രകളില്‍ ഷാലിയെയും കൂടെ കൂട്ടാമെന്ന തീരുമാനത്തില്‍ സജ്മയെ എത്തിച്ചത്. പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനായി പ്രത്യേകം തയ്യാറാക്കിയ ഗ്ലാസ് ബാഗ് പാക്ക് വാങ്ങി. പോകുന്നിടതെല്ലാം സജ്മ ഷാലിയെയും കൂടെ കൂട്ടി.
ഏപ്രില്‍ 24നാണ് ഷാലിയുടെ പിറന്നാള്‍. ഷാലിയുടെ ആദ്യ പിറന്നാൾ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. ഗ്രൂമിങ് ഷോപ്പില്‍ അവളുടെ വാൽ കളര്‍ ചെയ്തു. പൂച്ചക്കുട്ടിയെ ബാഗ്പാക്കിലാക്കി യാത്ര ചെയ്യുമ്പോള്‍ ആളുകളൊക്കെ തുറിച്ചു നോക്കാറുണ്ട്. എന്നാല്‍ അതൊന്നും തനിക്ക് ഒരു പ്രശ്നമല്ലെന്ന് സജ്മ പറയുന്നു. ഇരുവരും ചേര്‍ന്ന് ലഡാക്കിലേക്ക് പോകാനുള്ള പ്ലാനിങ്ങിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍
