ചപ്പാത്തിക്ക് കട്ടി കൂടിയോ, കുറയ്ക്കാൻ ഇതാ ചില ടിപ്സ്

ചപ്പാത്തി മാവ് കുഴയ്ക്കാൻ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

Chapathi cooking tips
Chapathi cooking tipsPinterest
Last Updated :7 November 2025, 2:42 pm IST
Edited by :അഞ്ജു സി വിനോദ്‌

എത്ര ശ്രമിച്ചാലും ചപ്പാത്തി ശരിയാകുന്നില്ലേ, നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ ചില ടിപ്സ് പരീക്ഷിച്ചാലോ?. ചപ്പാത്തി മാവ് കുഴയ്ക്കുന്ന പരുവത്തിലാണ് അതിന്റെ രഹസ്യമിരിക്കുന്നത്. അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മാവ് കുഴയ്ക്കുന്നത് ചപ്പാത്തി സോഫ്റ്റ് ആക്കാൻ സഹായിക്കും. ചപ്പാത്തിക്ക് മൃദുവായ ഘടന കിട്ടുന്നതിന് ​ഗോതമ്പു മാവിനൊപ്പം അൽപം മൈദ കൂടി ചേർക്കാവുന്നതാണ്.

ചപ്പാത്തി മാവ് കുഴയ്ക്കാൻ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. മാവ് കുഴച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും അടച്ചു മാറ്റി വയ്ക്കണം. ശേഷം ചെറു ഉരുളകളായി മാറ്റിയ ശേഷം പരത്തിയെടുക്കാം. ഇടത്തരം ചൂടിൽ അവ പാകമാകുന്നതു വരെ ഇടയ്ക്കിടെ മറിച്ചിട്ടു വേവിക്കാം. ചപ്പാത്തികൾ മൃദുവായി നിലനിർത്താൻ ചൂടായിരിക്കുമ്പോൾ തന്നെ നെയ്യ് അല്ലെങ്കിൽ എണ്ണ പുരട്ടണം. നെയ്യ് ആണ് ചേർക്കുന്നതെങ്കിൽ ചപ്പാത്തി കൂടുതൽ രുചികരമായിരിക്കും.

ചൂട് കൃത്യമായി ചപ്പാത്തിയുടെ എല്ലാ വശത്തേക്കും കിട്ടുന്നതിനായി ഒരു കാസ്റ്റ്-ഇരുമ്പ് അല്ലെങ്കിൽ നോൺ-സ്റ്റിക്ക് പാൻ ഉപയോ​ഗിക്കാം. ചപ്പാത്തി ഒരുപാട് വേവിക്കരുത്. കൃത്യം പകമാകുമ്പോൾ തന്നെ എടുക്കുക. കൂടുതൽ വേവിച്ചാൽ ചപ്പാത്തിക്ക്‌ കട്ടി കൂടും. സോഫ്റ്റ്നെസ്സ് നഷ്ടപ്പെടും. ചപ്പാത്തി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കാസെറോൾ ആണെങ്കിൽ കൂടുതൽ നന്നാവും.

News Now

Summary

Cooking Tips: Tips to make Chapathi more soft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates