
'സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി' കയറുന്നതിനിടെ താഴേക്ക് വീണ് സഞ്ചാരി മരിച്ചു
രണ്ട് പർവതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഗോവണിയുടെ ഉയരം 300 അടിയാണ്

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഓസ്‌ട്രിയൻ പർവതനിരയിലെ പ്രസിദ്ധമായ 'സ്വർഗത്തിലേക്കുള്ള ഗോവണി' കയറുന്നതിനിടെ സഞ്ചാരി വീണു മരിച്ചു. 42കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. രണ്ട് പർവതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഗോവണിയുടെ ഉയരം 300 അടിയാണ്.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമാണ് സഞ്ചാരികളെ ഗോവണിയിലൂടെ കയറ്റുക. എന്നാൽ ഇദ്ദേഹം ഒറ്റയ്‌ക്കാണ് ഗോവണി കയറിയത്. അധികൃതർക്ക് സുരക്ഷാ വീഴ്‌ച സംഭവിച്ചെന്ന് ആക്ഷേപമുണ്ട്. 90 മീറ്റർ താഴ്‌ചയിലേക്കാണ് സഞ്ചാരി വീണത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ എത്തിയെങ്കിലും സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായില്ല.
സമൂഹമാധ്യമങ്ങളിലടക്കം വൈറലായ ഈ ഓസ്ട്രിയൻ പർവതത്തിന്റെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക് നിർമിച്ചിരിക്കുന്ന ഗോവണിയെ 'സ്വർഗത്തിലേക്കുള്ള ഗോവണി' എന്നാണ് അറിയപ്പെടുന്നത്. മികച്ച പരിചയസമ്പത്തുള്ളവർക്ക് മാത്രമാണ് ഈ ഗോവണി കയറാൻ അനുവാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


