രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും തിമിം​ഗലങ്ങൾ; വൈറൽ വിഡിയോ

തോണിക്ക് ചുറ്റും നീന്തിത്തുടിച്ച് തിമിം​ഗലങ്ങൾ

തോണിക്കു ചുറ്റും നീന്തിത്തുടിച്ച് തിമിം​ഗലങ്ങൾ/ ചിത്രം ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:21 am IST
Edited by :migrator

ശ്വാസം അടക്കിപ്പിടിച്ചിരുന്നു കാണേണ്ട കാഴ്‌ച, അർജന്‍റീനയിലെ പ്യൂർട്ടോ മാഡ്രിനില്‍ ഒരു ചെറുവഞ്ചിയെ ചുറ്റി ഭീമൻ തിമിം​ഗലങ്ങൾ നീന്തിത്തുടിക്കുന്ന അപൂർവ കാഴ്‌ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. രണ്ട് പേർക്ക് മാത്രം ഇരിക്കാവുന്ന ഒരു ചെറുതോണി. തീരത്ത് നിന്നും അധികം ദൂരത്തല്ലാതാണ് ഇരുവരും തുഴയുന്നത്. അതിനിടെ തോണിയുടെ പിന്നിൽ ആദ്യത്തെ തിമിം​ഗലം പ്രത്യക്ഷപ്പെട്ടു.

തിമിം​ഗം തങ്ങളുടെ തോണിയുടെ തൊട്ടു പിന്നിലുണ്ടെന്ന് മനസിലായതോടെ തോണി തുഴഞ്ഞിരുന്നയാൾ തുഴച്ചിൽ നിർത്തി തുഴ കയറ്റി വെച്ചു. കൂടെ ഉള്ള സ്ത്രീ സംസാരിക്കുന്നുണ്ടെങ്കിലും വിളറിവെളുത്ത മുഖത്തോടെ അദ്ദേഹം ദയനീയമായി ചിരിക്കുന്നുണ്ട്. തുടർന്ന് തിമിം​ഗലങ്ങൾ വഞ്ചിക്ക് ചുറ്റും നീന്തിത്തുടിച്ചു. ഒടുവിൽ തിമിം​ഗലങ്ങൾ ഒന്നു അകന്നെന്ന് മനസിലായപ്പോൾ വഞ്ചി വേ​ഗത്തിൽ തുഴഞ്ഞ് കരയ്‌ക്കെത്താൻ അദ്ദേഹം ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

കഴി‍ഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. ഇങ്ങനൊരു മാന്ത്രിക നിമിഷം അനുഭവിക്കുമ്പോള്‍ നിങ്ങൾ എന്തുചെയ്യുമെന്ന് ചോദിച്ച് കൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അവിശ്വസനീയം! കാണുമ്പോൾ പേടിയുണ്ടെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു ശേഷം അവരെ മറ്റാരും കണ്ടിട്ടില്ലെന്ന തരത്തിൽ വളരെ രസകരമായ കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now