കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ വെള്ളത്തിലിറങ്ങി; വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; അമ്പരപ്പ് (വീഡിയോ)  

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:39 am IST

News Now

സിഡ്‌നി: മനുഷ്യര്‍ക്ക് പൊതുവെ പാമ്പുകളെ ഭയമാണ്. വീടിന്റെ പരിസരങ്ങളില്‍ അവയെ കണ്ടാല്‍ പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തി എത്രയും പെട്ടെന്ന് തന്നെ അതിനെ ഒഴിവാക്കാനുള്ള നടപടികളാണ് നാം സ്വീകരിക്കാറുള്ളത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ സ്വന്തം വീട്ടിലെ കുളത്തില്‍ കണ്ടാലോ. 

അത്തരമൊരു അമ്പരപ്പിലാണ് ഓസ്‌ട്രേലിയയിലെ ഒരു കുടുംബം. ഇവരുടെ വീട്ടിലെ സ്വമ്മിങ് പൂളിലാണ് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് എന്നറിയപ്പെടുന്ന ഈസ്റ്റേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്. സ്വിമ്മിങ് പൂളില്‍ നിന്ന് ഓവര്‍ ഫ്‌ളോ ചെയ്യുന്ന വെള്ളം ഒഴുകാനായി നിര്‍മ്മിച്ച ചാനലിലാണ് പാമ്പിനെ കണ്ടത്. 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള മരിനോ എന്ന പ്രദേശത്താണ് ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തിയത്. പ്രൊഫഷണല്‍ പാമ്പ് പിടിത്തക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഇതിന്റെ വീഡിയോ വൈറലായി മാറി. 

പ്രദേശത്ത് കടുത്ത ചൂടാണെന്നും ശരീരം തണുപ്പിക്കാനായാണ് പാമ്പ് സ്വിമ്മിങ് പൂളിലെത്തിയതെന്നും വീഡിയോ പങ്കിട്ട് ഇവര്‍ പറയുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായി കാണുന്ന ഒരിനം പാമ്പാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates