
രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും ശുചിത്വ സന്ദേശം നല്കുക മാത്രമാണ് ലക്ഷ്യമെന്നും കമ്മിറ്റി

News Now
വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ന്യൂഡല്ഹി: ഈ വര്ഷത്തെ ദസറ ആഘോഷങ്ങളില് രാവണന്, കുംഭകര്ണന്, മേഘനാദ് എന്നിവരുടെ കോലങ്ങള്ക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കുമെന്ന് ഡല്ഹിയിലെ രാംലീലാ സംഘാടകര്. വീടുകളിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഓര്മിപ്പിക്കുന്നതിനാണ് ഈ വ്യത്യസ്തമായ പ്രതിഷേധമെന്നും 'സ്വച്ഛ് ഭാരത്', 'സ്വച്ഛ് ഡല്ഹി' ക്യാംപയിനുകളുടെ ഭാഗമായാണ് ഇതെന്നും സംഘാടകര് വ്യക്തമാക്കി. പിതംപുരയില് രാംലീലാ സംഘടിപ്പിക്കുന്ന 'ശ്രീ കേശവ് രാംലീലാ കമ്മിറ്റി'യാണ് ഇതിനു പിന്നില്.
തിന്മയുടെ മേല് നന്മയുടെ വിജയം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ തീരുമാനമെന്നും ഇതില് യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലെന്നും കമ്മിറ്റി പ്രസിഡന്റും മോഡല് ടൗണ് ബിജെപി എംഎല്എയുമായ അശോക് ഗോയല് ദേവരാഹ വ്യക്തമാക്കി. രാജ്യത്തെ ബാധിക്കുന്ന നക്സലിസം, ഭീകരവാദം തുടങ്ങിയ തിന്മകളെ പ്രതീകവല്ക്കരിക്കുന്ന കോലങ്ങള് മുന്കാലങ്ങളിലും കമ്മിറ്റി കത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം എഎന്ഐയോട് പറഞ്ഞു.
'സമൂഹത്തിലെയും വീടുകളിലെയും അഴുക്കും വൃത്തിഹീനമായ സാഹചര്യങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ഓര്മിപ്പിക്കാനാണ് ഈ വര്ഷം 'അഴുക്കിന്റെ പ്രതീകമായ' പാറ്റയുടെ കോലം കത്തിക്കാന് തീരുമാനിച്ചത്' -ദേവരാഹ പറഞ്ഞു.
ഡല്ഹിയില് പ്രതിപക്ഷ പാര്ട്ടികളും 'കോക്രോച്ച് ജനതാ പാര്ട്ടി'യും (സിജെപി) നടത്തുന്ന വിവിധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതീകാത്മക തീരുമാനം വന്നിരിക്കുന്നത്. എസ്ഐആറിലെ ക്രമക്കേടുകള്ക്കെതിരെയാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടക്കുന്നത്. എന്നാല്, പാറ്റയുടെ കോലം കത്തിക്കുന്നതിന് പിന്നില് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും ശുചിത്വ സന്ദേശം നല്കുക മാത്രമാണ് ലക്ഷ്യമെന്നും കമ്മിറ്റി പ്രസിഡന്റ് ആവര്ത്തിച്ചു വ്യക്തമാക്കി. ദസറ ദിനത്തില് പിതംപുരയിലെ കമ്മിറ്റി ഗ്രൗണ്ടിലാണ് കൂറ്റന് പാറ്റ കോലം കത്തിക്കുന്നത്.
Summary
Ram Lila Committee Defends Burning 30-Foot Cockroach Effigy Alongside Ravan for Swachh Bharat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



