വരനെ കണ്ടെത്തി തരുന്നവർക്ക് 4.16 ലക്ഷം രൂപ സമ്മാത്തുക

ഈവ് ടില്ലി കോൾസൺ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

ജീവിത പങ്കാളിയെ കണ്ടെത്താൻ പല മാർ​ഗങ്ങൾ പരീക്ഷിച്ചിട്ടും നടക്കാതെ വന്നതോടെ സോഷ്യൽമീഡിയയിൽ പരസ്യവുമായി യുവതി. വെറുതെയല്ല, വരനെ കണ്ടെത്തി തരുന്നവർക്ക് 4.16 ലക്ഷം രൂപ സമ്മാനത്തുകയും പ്രഖ്യാപിച്ചിരിക്കുകയാണ് 35കാരിയായ കാലിഫോർണിയ സ്വദേശി ഈവ് ടില്ലി കോൾസൺ.  ടിക് ടോക് വഴിയാണ് ഇൻഫ്ലുവൻസർ കൂടിയായ ഈവ് പരസ്യം ചെയ്‌തത്.

ചുമ്മാതൊരു ആളു പറ്റില്ല, അതിന് കുറച്ച് നിബന്ധനകളൊക്കെയുണ്ട്. 27നു 40നും ഇടയിലായിരിക്കണം പ്രായം, നീളം 5 അടിയും 11 ഇഞ്ചിനും മുകളിലായിരിക്കണം, നല്ല ബുദ്ധിയും നർമബോധവും ഉണ്ടാകണം, സ്പോർട്‌സ്-മൃ​ഗങ്ങൾ-കുട്ടികൾ എന്നിവയിൽ താൽപര്യമുള്ള ആളായിരിക്കണം എന്നിവയൊക്കെയാണ് നിബന്ധനകൾ. 

യുവതിയുടെ പരസ്യം സോഷ്യൽമീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. ഹെൽപ്പ്മീഫൈന്റ്ഹിം എന്ന ഹാഷ്ടാ​ഗിൽ യുവതിയുടെ പരസ്യം 321.5 മില്യൺ ആളുകളാണ് കണ്ട്. പരസ്യം വൈറലായതിന് പിന്നാലെ യുവതിയെ ട്രോളിയും ആളുകൾ രം​ഗത്തി. പൊക്കം ഒരു പ്രശ്‌നമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. തനിക്ക് 5.10 അടി പൊക്കമുണ്ട്. താനുമായി ഇതുവരെ ഡേറ്റ് ചെയ്‌തിട്ടുള്ള പൊക്കക്കുറവുള്ള ആളുകൾക്ക് അതിൽ ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നു.

അതുകൊണ്ടാണ് പൊക്കം ഒരു നിബന്ധനയാക്കിയതെന്നും ഈവ് മറുപടി പറഞ്ഞു. ഇതൊരു ദീർഘകാല വിവാഹമാണെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും 20 വർഷത്തിനുള്ളിൽ ഇത് അവസാനിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഈവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates