മണ്‍കുടില്‍ ഹോം ടൂര്‍; 'പുറം നോക്കി അകം ജഡ്‌ജ് ചെയ്യേണ്ട!' ഇത് വേറെ ലെവൽ, വിഡിയോ

അസർബൈജാനിയിൽ നിന്നുള്ള ഈ മൺകുടിലില്‍ ഈ മുന്‍ധാരണകള്‍ക്ക് വ്യത്യസ്തമാണ്

home tour video
മണ്‍കുടില്‍ ഹോം ടൂര്‍ഇന്‍സ്റ്റഗ്രാം
Last Updated :22 May 2024, 2:01 pm IST
Edited by :Anju

പുറമെ നോക്കി അകത്തെ വിശേഷങ്ങൾ മുൻകൂടി പറയുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ മുൻധാരണകളെ എല്ലാം ഒരു കർട്ടന്റെ മറവിൽ പൊളിച്ചടുക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. ഒരു പരിധിവരെ കാലഹാരണപ്പെട്ടു തുടങ്ങിയ ഒന്നാണ് മൺകുടിലുകൾ. മൺകുടിലുകൾ പൊതുവെ ചെറുതും അധുനിക സൗകര്യങ്ങളോട് അടുപ്പമില്ലാത്തതുമായിരിക്കും.

എന്നാൽ അസർബൈജാനിയിൽ നിന്നുള്ള ഈ മൺകുടിലില്‍ ഈ മുന്‍ധാരണകള്‍ക്ക് വ്യത്യസ്തമാണ്. പുറമെ നിന്ന് നോക്കിയാൽ വെറുമൊരു മൺകുടിൽ എന്നാൽ പടികള്‍ കയറി, ആ കർട്ടൻ നീക്കി അകത്തേക്ക് പ്രവേശിക്കുമ്പോൾ മറ്റൊരു ലോകത്ത് ചെന്നു പെട്ടതു പോലെയാണ് അനുഭവപ്പെടുക. കൂളറും ലൈറ്റും തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ളിൽ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനോഹരമായ കാർപ്പെറ്റുകൾ വിരച്ച നിലം, ഉൾവശത്ത് ടിൻ റൂഫിങ് ആണ് നൽകിയിരിക്കുന്നത്. വ്യത്യസ്ത നിറത്തിലുള്ള ആകൃതിയിലുമുള്ള കുഷ്യനും തലയിണകളും ഉൾവശത്തിന് ഒരു രാജകീയ പ്രൗഢി നൽകുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ മണ്‍കുടി ഹോം ടൂര്‍ സോഷ്യൽഡമീഡിയയിലും ഹിറ്റായി കഴിഞ്ഞു. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തുന്നത്. പുതുമകൾ ഒളിപ്പിച്ച പഴയ കുടിൽ എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന ഒരാളുടെ കമന്റ്. ഒരു വെറൈറ്റി ചിന്ത എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now