നഗരം കീഴടക്കി കാണ്ടാമൃഗം; വൈറല്‍ വീഡിയോ

കാണ്ടാമൃഗം മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേക്ക് വഴി തെറ്റിയപ്പോള്‍, ആരും അതിനെ കുഴപ്പത്തിലാക്കരുതെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:05 am IST

വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ആളുകള്‍ നിറഞ്ഞ ഒരു പട്ടണത്തിലൂടെ കാണ്ടാമൃഗം ഓടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്.  കാണ്ടാമൃഗം മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേക്ക് വഴി തെറ്റിയപ്പോള്‍, ആരും അതിനെ കുഴപ്പത്തിലാക്കരുതെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

എന്നാല്‍ നഗരത്തിലിറങ്ങിയ കാണ്ടാമൃഗം ആരെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകളില്ല. തിരക്കേറിയ നഗരത്തിലൂടെ കാണ്ടാമൃഗം ഓടിപ്പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. നിരവധി പേരാണ് ഇതിനകം ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now