വസ്ത്രമോ ബെൽറ്റോ? ആളുകളെ കുഴപ്പിച്ച് സറയുടെ പുത്തൻ ഫാഷൻ പരീക്ഷണം; വിഡിയോ

സറയുടെ പുത്തൻ പരീക്ഷണത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം

ആളുകളെ കുഴപ്പിച്ച് സറയുടെ പുത്തൻ ഫാഷൻ പരീക്ഷണം/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:25 am IST
Edited by :migrator

ഫാഷൻ ലോകത്ത് മാറി വരുന്ന ട്രെൻഡുകൾ കണ്ട് പലപ്പോഴും കണ്ണുതള്ളിപ്പോകാറുണ്ട്. വ്യത്യസ്ത ഫാഷൻ ട്രെൻഡുകൾ വിപണിയിൽ എത്തിക്കാൻ കമ്പനികൾക്കിടയിലും മത്സരം പതിവാണ്. എന്നാൽ പ്രമുഖ വസ്ത്ര ബ്രാൻഡ് ആയ സറയുടെ പുത്തൻ പരീക്ഷണം അൽപം കടന്നു പോയെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച. 

ജീൻസ് തുണികൊണ്ടുള്ള നാല് ബെൽറ്റുകൾ ഒന്നിച്ചു തുന്നിച്ചേർത്തു വെച്ചിരിക്കുന്നതാണ് വസ്ത്രം. ഇതിപ്പോൾ വസ്ത്രമായിട്ടാണോ ബെൽറ്റായിട്ടാണോ ഉപയോ​ഗിക്കേണ്ടത് എന്നാണ് സോഷ്യൽമീഡിയയുടെ സംശയം. ഇൻസ്റ്റഗ്രാമിൽ 'നികിത' എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയയിൽ വലിയൊരു ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ബോളിവുഡ് താരം ഉർഫി ജാവേദിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഡിസൈൻ ചെയ്‌താണ് വസ്ത്രമെന്നും കമന്റുകൾ ഉയർന്നു. ചില സന്ദർഭങ്ങളിൽ യൂസർ മാനുവൽ അത്യവശ്യമാണെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് സാഷ് ബെൽറ്റാണെന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2,290 രൂപയാണ് വസ്ത്രത്തിന്റെ ടാ​ഗിൽ കാണിച്ചിരിക്കുന്ന വില. 'വൈ സറ വൈ' എന്ന് ക്യാപ്‌ഷൻ നൽകി പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now