ഇരിക്കുന്ന മരം ഇങ്ങനെയും മുറിക്കാം, അവിശ്വസനീയം (വീഡിയോ)

കൂറ്റന്‍ പനയുടെ മുകളില്‍ ഇരുന്ന് മരം മുറിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്

Last Updated :20 January 2024, 8:30 am IST

ഈ കാഴ്ച കണ്ടാല്‍ അതി സാഹസികതയാണോ, അതോ ധൈര്യമാണോ എന്ന ചോദ്യം ഉയരാം. കൂറ്റന്‍ പനയുടെ മുകളില്‍ ഇരുന്ന് മരം മുറിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മരത്തിന്റെ ചുവട്ടില്‍ നിന്ന് മരം മുറിക്കുന്നതിന് പകരം മരത്തിന്റെ ഏറ്റവും മുകളില്‍ നിന്ന് മരം മുറിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. എല്ലാവരും അത്ഭുതത്തോടെയാണ് ഈ വീഡിയോ കണ്ടത്. ഇത്രയും ഉയരത്തില്‍ നിന്ന് കൊണ്ട് മരം മുറിക്കാന്‍ ഭയമില്ല എന്ന ചോദ്യമാണ് എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തിയത്. 

മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്പ്മാനാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. കൂറ്റന്‍ പനയുടെ മുകളില്‍ ഇരുന്ന് മുറിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.മരം മുറിക്കുന്ന സമയത്ത് മരം പകുതിയോളം ചാഞ്ഞുനില്‍്ക്കുന്നതും കാണാം. മരത്തിന്റെ ഒരു ഭാഗം മുറിച്ച ഉടന്‍ തന്നെ പന പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നയിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇരിക്കുന്ന മരം ഇങ്ങനെയും മുറിക്കാം, അവിശ്വസനീയം (വീഡിയോ)