ശങ്കര്‍ മഹാദേവന്‍ തിരഞ്ഞുനടന്ന ആ ഗായകന്‍ നൂറനാടുണ്ട്!

തടി കയറ്റുന്നതിനിടയിലെ വിശ്രമ സമയത്ത് രാകേഷ് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Last Updated :20 January 2024, 12:15 am IST
Edited by :migrator

 നൂറനാട്:  'നീയില്ലാമല്‍ നാനില്ലയേ' എന്ന പാട്ടും പാടി തടിചുമക്കുമ്പോഴാണ് രാകേഷിനെ തേടി ലണ്ടനില്‍ നിന്നും ശങ്കര്‍ മഹാദേവന്റെ വിളിയെത്തിയത്. തടി കയറ്റുന്നതിനിടയിലെ വിശ്രമ സമയത്ത് രാകേഷ് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.' ഇതാരാണ് എന്ന് കണ്ടെത്താന്‍ സഹായിക്കൂ, ഇയാളുടെ കൂടെ പാട്ട് ചെയ്യാന്‍ താത്പര്യമുണ്ട്' എന്നാവശ്യപ്പെട്ട് ശങ്കര്‍മഹാദേവന്‍ തന്നെയാണ് ശനിയാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

സോഷ്യല്‍മീഡിയയുടെ അന്വേഷണത്തിലൊടുവില്‍ നൂറനാട് റബ്ബര്‍തോട്ടത്തിലെ തടികയറ്റിറക്ക് തൊഴിലാളിയായ രാകേഷിനെ കണ്ടെത്തുകയായിരുന്നു. സിനിമയില്‍ പാടാനുള്ള ക്ഷണവും രാകേഷിനെ തേടി ഇപ്പോള്‍ എത്തിയിട്ടുണ്ട്.മൂന്നരലക്ഷത്തോളം പേരാണ് ശങ്കര്‍മഹാദേവന്‍ പങ്കുവച്ച വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശങ്കര്‍ മഹാദേവന്‍ തിരഞ്ഞുനടന്ന ആ ഗായകന്‍ നൂറനാടുണ്ട്!