
ചൊക്രമുടിയിൽ നീലക്കുറിഞ്ഞി വസന്തം; പ്രവേശന നിയന്ത്രണത്തെച്ചൊല്ലി തർക്കം; വാഹനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ
ട്രെക്കിങ് കേന്ദ്രം വഴി നാട്ടുകാർക്ക് സൗജന്യ പ്രവേശനം നൽകാമെന്ന് വനംവകുപ്പ്

ഇടുക്കി: ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തുലഞ്ഞതോടെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെ, പ്രദേശത്തെ പ്രവേശന നിയന്ത്രണങ്ങളെച്ചൊല്ലി വനംവകുപ്പും പ്രദേശവാസികളും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ചൊക്രമുടിയിലെ റവന്യൂ ഭൂമി വൻതോതിൽ കയ്യേറുന്നത് തടയാൻ മുൻപ് മുന്നിൽനിന്ന് പോരാടിയ പ്രദേശവാസികളെയും ആദിവാസി സമൂഹത്തെയും ഇപ്പോൾ ഇവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വനംവകുപ്പ് അനാവശ്യമായി തടയുന്നുവെന്നാണ് പ്രധാന പരാതി.
പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളാണ് കുറിഞ്ഞി പൂത്ത ചൊക്രമുടി കാണാൻ എത്തുന്നത്. ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ വനംവകുപ്പിന്റെ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയത്. മുൻപ് വൻതോതിൽ ഭൂമി കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും നടന്നപ്പോൾ കുറിഞ്ഞി ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നുവെന്നും, അന്ന് കയ്യേറ്റക്കാർക്ക് നേരെ കണ്ണടച്ച ഉദ്യോഗസ്ഥർ ഇപ്പോൾ മലനിരകൾ സംരക്ഷിച്ച നാട്ടുകാരെ തടയുന്നത് നീതീകരിക്കാനാകില്ലെന്നും സംരക്ഷണ സമിതി കൗൺസിൽ അംഗം സിപി ബൈജു ആരോപിച്ചു.
പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടിയിലെ ജൈവവ്യവസ്ഥ സംരക്ഷിക്കുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വനംവകുപ്പ് വ്യക്തമാക്കി. അംഗീകൃത ട്രെക്കിങ് കേന്ദ്രം വഴി നീലക്കുറിഞ്ഞി കാണാൻ എത്തുന്ന പ്രദേശവാസികൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കാൻ തയ്യാറാണെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാർ അറിയിച്ചു. എന്നാൽ സന്ദർശകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും കുറിഞ്ഞി ചെടികൾക്ക് നാശമുണ്ടാക്കുന്നതുമായ ഓഫ് റോഡ് ജീപ്പ് സവാരികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചുപിടിച്ച റവന്യൂ ഭൂമിയിലൂടെ പ്രാദേശിക ഡ്രൈവർമാർ സഞ്ചാരികളുമായി ജീപ്പ് സവാരി നടത്തുന്നതിനെച്ചൊല്ലിയാണ് നിലവിലെ പ്രധാന തർക്കം ഉടലെടുത്തത്. ബൈസൺവാലി ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് സർവീസ് നടത്തുന്നതെന്നായിരുന്നു ജീപ്പ് ഓപ്പറേറ്റർമാരുടെ വാദം. എന്നാൽ ഇത്തരം സവാരികളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം വ്യക്തമാക്കി. പഞ്ചായത്തിന്റെ വിശദീകരണത്തിന് പിന്നാലെ, ചൊക്രമുടിയിലെ ബ്ലോക്ക് 137, സർവേ നമ്പർ 36-ൽ ഉൾപ്പെട്ട സർക്കാർ റവന്യൂ ഭൂമിയിലേക്ക് അനധികൃതമായി ആളുകളും വാഹനങ്ങളും പ്രവേശിക്കുന്നതും ഗതാഗതം നടത്തുന്നതും തടഞ്ഞുകൊണ്ട് ബൈസൺവാലി വില്ലേജ് ഓഫീസർ ഉത്തരവിറക്കി. 1957-ലെ കേരള ലാൻഡ് കൺസർവൻസി ആക്ട് സെക്ഷൻ 7, 12 എന്നിവ പ്രകാരമാണ് അനധികൃത വാഹന പ്രവേശനം വിലക്കി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
A simmering dispute has emerged between local residents and the Forest Department over entry restrictions at Chokramudi hills in Idukki, which is currently witnessing a massive influx of visitors due to the Neelakurinji flowering season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

