ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ ആഹ്വാനം ചെയ്ത് സിപിഎം

കർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം; 15-ന് പന്തംകൊളുത്തി പ്രകടനം

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം
ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം
Last Updated :8 October 2026, 5:51 pm IST
Guest Author :Damodaran K

ഇടുക്കി: ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി. വി. വർഗീസ് അറിയിച്ചു. കർഷകവിരുദ്ധ നയങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ നടക്കുന്ന ഹർത്താലിന് മുന്നോടിയായി ഒക്ടോബർ 15-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ശുപാർശകളുടെയും നിർദേശങ്ങളുടെയും കെഡസ്ട്രൽ മാപ്പ് അടിയന്തരമായി പൊതുജനങ്ങൾക്കായി പുറത്തിറക്കുക, സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഉദ്യോഗസ്ഥ ഗൂഢനീക്കങ്ങൾ അവസാനിപ്പിക്കുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം മുന്നോട്ടുവെക്കുന്നത്.

തോട്ടം മേഖലകളിൽ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ജോലിയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അശാസ്ത്രീയമായ ഉത്തരവുകൾ പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയുന്നതിനും കൃഷി സംരക്ഷിക്കുന്നതിനുമായി കർഷകർ സ്വന്തം നിലയിൽ നിർമ്മിച്ചിട്ടുള്ള ഫെൻസിംഗുകളും സംരക്ഷണ മതിലുകളും പൊളിച്ചുനീക്കാനുള്ള ഭരണകൂട ഉത്തരവ് ഉടൻ റദ്ദാക്കണം. ജില്ലാ കളക്ടറെ മുൻനിർത്തി പുറപ്പെടുവിക്കുന്ന കർഷകദ്രോഹ ഉത്തരവുകൾ അവസാനിപ്പിക്കണമെന്നും, 2014 മേയ് 15-ന് ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവെച്ചതും 2016-ൽ എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ചതുമായ എച്ച്ആർഎംഎൽ പദ്ധതി പിൻവാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറണമെന്നും സിപിഎം ആവശ്യപ്പെട്ടു

News Now

Summary

A comprehensive dawn-to-dusk district-wide hartal has been called in Idukki on October 16, demanding the public release of the ESA cadastral maps submitted to the Centre, an end to moves converting the Cardamom Hill Reserve (CHR) into forest land, and the scrapping of plans to create fresh elephant corridors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates