ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്

വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വച്ചാണ് സംഭവം

Giant Honey Bee Attack Idukki
Giant Honey Bee Attack Idukki
Edited by :Damodaran K
Last Updated :21 സെപ്റ്റംബർ 2026, 4:51 pm IST

ഇടുക്കി: കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെ പെരുന്തേനീച്ചകളുടെ കൂട്ട ആക്രമണം. പത്തനംതിട്ടയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലെ 17 യാത്രക്കാർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗവി പിന്നിട്ട് വണ്ടിപ്പെരിയാർ വള്ളക്കടവിനു സമീപമുള്ള വനമേഖലയായ കോഴിക്കാനത്ത് വെച്ചായിരുന്നു അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറിയത്.

സംഭവം നടക്കുമ്പോൾ ബസ് ജീവനക്കാരെ കൂടാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 58 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കാട്ടുപാതയിലൂടെ ബസ് കടന്നുപോകുന്നതിനിടെ സമീപത്തെ മരത്തിൽ നിന്നോ പാറയിടുക്കിൽ നിന്നോ ഇളകിപ്പറന്ന പെരുന്തേനീച്ചക്കൂട്ടം ബസിന്റെ ജനലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ബസ് കൂടുതൽ മുന്നോട്ട് ഓടിച്ചുമാറ്റിയാണ് വലിയ വിപത്ത് ഒഴിവാക്കിയത്.

തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റവരിൽ ഏഴ് പേർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്ത് പേർ പീരുമേട് താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതോടെ ഭൂരിഭാഗം പേരും ആശുപത്രി വിട്ട് വീടുകളിലേക്ക് മടങ്ങി.

News Now

Summary

In an unexpected wildlife encounter in the high ranges of Idukki, seventeen passengers aboard a Kerala State Road Transport Corporation (KSRTC) bus sustained injuries following an attack by a swarm of giant honey bees near Vandiperiyar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates