
ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ; പട്ടയഭൂമിയിലെ വേലി പൊളിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി
News Now
പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഇടുക്കി: വന്യജീവി ശല്യം തടയുന്നതിന്റെ പേരിൽ കാടുകളോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതിലും, ആനത്താരകൾ പുനഃസ്ഥാപിക്കാൻ അതിർത്തി വേലികൾ നീക്കം ചെയ്യാൻ ഉത്തരവിട്ടതിലും ഇടുക്കിയിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും വിവാദ ഉത്തരവുകളുടെ പകർപ്പുകൾ പരസ്യമായി കത്തിക്കുകയും ചെയ്തു.
പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ റോഷി അഗസ്റ്റിൻ, വിവാദ ഉത്തരവുകളിൽ ജില്ലയിലെ ജനപ്രതിനിധികളും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തീർക്കാൻ കർഷകർ സ്ഥാപിച്ച സംരക്ഷണ ഭിത്തികളും വേലികളും നീക്കം ചെയ്യുന്നത് ജനവാസ മേഖലകളിലൂടെ വന്യമൃഗങ്ങളുടെ സഞ്ചാരം സുഗമമാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിന് പകരം വന്യമൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ നിലനിർത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള രാത്രിയാത്രാ നിയന്ത്രണവും തോട്ടം ജോലികൾക്കുള്ള വിലക്കും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റോഷി അഗസ്റ്റിൻ മുന്നറിയിപ്പ് നൽകി.
അതേസമയം, റവന്യൂ-വന ഭൂമിയിലെയും കൈയേറ്റ പ്രദേശങ്ങളിലെയും തടസ്സങ്ങൾ നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതെന്നും, പ്രശ്നപരിഹാരത്തിനായി കർഷകരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തി സർക്കാർ ഉപദേശക സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കളക്ടറുടെ ഉത്തരവ് മലയോര ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചതിനെത്തുടർന്ന് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. വന്യമൃഗ ആക്രമണ സാധ്യതയുള്ള അതീവ ജാഗ്രതാ പ്രദേശങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ബാധകമെന്ന് പിന്നീട് വ്യക്തത വന്നിട്ടുണ്ടെന്നും, കർഷകരുടെ സ്വകാര്യ പട്ടയഭൂമിയിലെ വേലികൾ പൊളിക്കാൻ ഒരു നിർദ്ദേശവുമില്ലെന്നും എംപി കൂട്ടിച്ചേർത്തു. പൊതുഗതാഗതം തടഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും, തോട്ടം തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിൽ വനമേഖലയോട് ചേർന്നുള്ള എസ്റ്റേറ്റുകളിൽ ആളുകൾ പ്രവേശിക്കുന്നത് ഒഴിവാക്കാനുള്ള ബോധവൽക്കരണ നിർദ്ദേശം മാത്രമാണ് നൽകിയതെന്നും ജില്ലാ കളക്ടർ ദിനേശൻ ചെറുവറ്റും നേരത്തെ വിശദീകരിച്ചിരുന്നു.
Summary
A fierce political backlash has erupted in the high-range district of Idukki against recent administrative orders aimed at restoring elephant corridors, removing boundary fencing, and restricting nocturnal movement across forest-fringe plantation belts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്

ഇഎസ്എയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിലേക്ക് ഉറ്റുനോക്കി ഹൈറേഞ്ച്

