
ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഏട്ടുമാസം മുമ്പാണ് റിമു ജോലി തേടി ഉടുമ്പഞ്ചോലയിലെത്തുന്നത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് രാത്രി ഏഴരയോടെ തനിയെ വീട്ടിൽ തിരിച്ചെത്തിയ കുട്ടി ആംഗ്യഭാഷയിലൂടെയാണ് താൻ നേരിട്ട അതിക്രമം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻതന്നെ വീട്ടുകാർ ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ തിരച്ചിലിനിറങ്ങിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏട്ടുമാസം മുമ്പാണ് റിമു ജോലി തേടി ഉടുമ്പഞ്ചോലയിലെത്തുന്നത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
അതേസമയം, നാല് മാസങ്ങൾക്ക് മുമ്പ് ഇതേ പ്രദേശത്തിന് സമീപത്തുള്ള മറ്റൊരു ഏലത്തോട്ടത്തിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിലും നിലവിൽ പിടിയിലായ റിമുവിന് പങ്കുണ്ടോയെന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
WHAT TO READ NEXT

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്; നേട്ടത്തിലെത്തുന്ന ആദ്യ താരം!
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A 20-year-old migrant worker from Madhya Pradesh was arrested under the POCSO Act in Udumbanchola, Idukki, for allegedly abducting and attempting to sexually assault a minor girl with hearing and speech impairments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കഥകളി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്
ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു



