
ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ
പരിക്കേറ്റത് നീലേശ്വരം അഴിത്തല സ്വദേശിനിക്ക്
കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്ലാറ്റ്‌ഫോം തകരുകയും യാത്രക്കാരിയുടെ കാൽ ഇതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) ഗുരുതരമായി പരിക്കേറ്റത്. യുവതിയുടെ ഇടതുകാലിന്റെ എല്ലിന് കാര്യമായ പൊട്ടലേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലാണ് അപകടം നടന്നത്. ബസ് പടന്നക്കാട് ഐങ്ങോത്ത് പിന്നിട്ട ഉടൻ വലിയ ശബ്ദത്തോടെ പിൻചക്രങ്ങളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയുടെ ആഘാതത്തിൽ സീറ്റുകൾക്ക് താഴെയുള്ള ബസിന്റെ പ്ലാറ്റ്‌ഫോം പാളി തകർന്ന് ഉള്ളിലേക്ക് തുളച്ചുകയറി. ഇതേതുടർന്ന് കുഞ്ഞായിഷയുടെ ഇടതുകാൽ പ്ലാറ്റ്‌ഫോമിലെ വിടവിലേക്ക് വലിഞ്ഞ് കുടുങ്ങിപ്പോവുകയുമായിരുന്നു. സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് കമ്പികൾക്കിടയിൽ കുടുങ്ങിയ യുവതിയുടെ കാൽ പുറത്തെടുത്തത്. പരിശോധനയിൽ ഇടതുകാലിന്റെ എല്ലിന് കാര്യമായ ഒടിവുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
In an alarming incident that raises serious questions about passenger safety and fleet maintenance, a 39-year-old woman sustained severe injuries after the floor platform of a moving KSRTC 'Priyadarshini' bus gave way following a rear tire blowout near Kanhangad in Kasaragod district
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


