പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു

Mahindra XUV 3XO CNG
Mahindra XUV 3XO CNG Source by : source: Mahindra
Last Updated :15 October 2026, 1:04 pm IST
Guest Author :Dhanoj AM

News Now

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാരംഭ വില (എക്‌സ്- ഷോറൂം) 9.99 ലക്ഷം രൂപ.

നോര്‍മല്‍, കംഫോര്‍ട്ട്, സ്‌പോര്‍ട്‌സ് എന്നി മൂന്ന് സ്റ്റിയറിങ് മോഡുകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി കാമറ, റിയര്‍ വൈപ്പര്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് സീറ്റുകള്‍, ഡോള്‍ബി അറ്റ്‌മോസ്, കണക്ട്ഡ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, മുന്നിലും പിന്നിലും ആംറെസ്റ്റുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. കാറിന്റെ ഡിസൈനില്‍ മാറ്റമില്ല.

ആറു എയര്‍ബാഗുകള്‍, നാലു ഡിസ്‌ക് ബ്രേക്കുകള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവയാണ് സുരക്ഷ വിഭാഗത്തില്‍ വരുന്നത്. 1.2 ലിറ്റര്‍, TCMPFi ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഇത് 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 24.70 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. MX Edge, RevX Edge (O), AX5, RevX A എന്നി നാലു വേരിയന്റുകളില്‍ കാര്‍ ലഭ്യമാണ്. ടോപ്പ് മോഡലായ RevX A ന് 12.27 ലക്ഷം രൂപയാണ് വില വരുന്നത്.

Summary

Mahindra XUV 3XO CNG Launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates