
നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു
ലക്ഷ്യമിട്ടത് വിലകൂടിയ പ്രീമിയം ഫോണുകൾ മാത്രം

കോഴിക്കോട്: നാദാപുരം ടൗണിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 92 ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ കടയുടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
വളരെ ആസൂത്രിതമായാണ് കവർച്ചാ സംഘം മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് മുൻപായി കടയ്ക്ക് മുന്നിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ സംഘം മറുവശത്തേക്ക് തിരിച്ചുവെച്ചിരുന്നു. ഒന്നിലധികം പേർ ഉൾപ്പെട്ട സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ തൊട്ടിട്ടില്ല. പകരം വിപണിയിൽ വൻ വിലമതിപ്പുള്ള ആപ്പിൾ ഐഫോണുകൾ അടക്കമുള്ള ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പ്രീമിയം ഫോണുകൾ മാത്രമാണ് സംഘം ലക്ഷ്യമിട്ടത്. പ്രതികളെ ഉടൻ വലയിലാക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
In a major heist, over 100 high-end mobile phones—including 92 Apple iPhones—worth approximately ₹80 lakh were stolen from a prominent mobile retail store in Nadapuram town, Kozhikode
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



