
ഏഴാം വളവിൽ ലോറിയും മറ്റൊരിടത്ത് ട്രാക്ടറും കേടായി; പിന്നാലെ മൈസൂരു-ഊട്ടി യാത്രാത്തിരക്കും

News Now
BMHRC Recruitment 2026: ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിൽ 66 ഒഴിവുകൾ; നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, എഞ്ചിനീയർ...

18-കാരി നിത്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു
വീട്ടിൽ അനാവശ്യമായി സൂക്ഷിക്കരുതാത്ത 7 കാര്യങ്ങൾ; ഇടം ലാഭിക്കാം, വീട് വൃത്തിയായി സൂക്ഷിക്കാം

നിങ്ങള്ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

കോഴിക്കോട്: പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ അഭൂതപൂർവ്വമായ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാരാണ് ചുരത്തിൽ പെരുവഴിയിലായത്. കോഴിക്കോട്-വയനാട് യാത്രാബന്ധത്തിലെ ബലഹീനതകൾ വീണ്ടും തുറന്നുകാട്ടിയതോടെ ജനരോഷവും ശക്തമായിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ ചുരത്തിലെ ഏഴാം വളവിന് സമീപം ഭാരമേറിയ ലോറി തകരാറിലായതും മറ്റൊരിടത്ത് ട്രാക്ടർ കേടായതുമാണ് കുരുക്കിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. മൈസൂരു ദസറ ആഘോഷങ്ങൾക്കും ഊട്ടിയിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ വൻ പ്രവാഹം കൂടിയായതോടെ ചുരം പാത പൂർണ്ണമായും നിശ്ചലമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തടസ്സങ്ങൾ നീക്കിയെങ്കിലും, കുടിവെള്ളമോ ഭക്ഷണമോ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളോ ഇല്ലാതെ കുട്ടികളും സ്ത്രീകളും രോഗികളുമടക്കമുള്ള യാത്രക്കാർ വലിയ തോതിലുള്ള ദുരിതമാണ് അനുഭവിച്ചത്. ഗതാഗതം പൂർവ്വസ്ഥിതിയിലാകുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുരങ്കപ്പാത സ്തംഭിച്ചിട്ട് 100 ദിവസം; ഇന്ന് മേപ്പാടിയിൽ ധർണ്ണ
ചുരത്തിലെ യാത്രാദുരിതം വീണ്ടും രൂക്ഷമായതോടെ, അനിശ്ചിതത്വത്തിലായ ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപ്പാത പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. ജൂലൈ ഏഴിനുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിക്കുകയും തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 100 ദിവസമായി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
മണ്ണിന്റെ സ്ഥിരത സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തിയിലാണ്. റെയിൽവേ ഉൾപ്പെടെയുള്ള മറ്റ് യാത്രാമാർഗ്ഗങ്ങളില്ലാത്ത വയനാടിന് റോഡ് ഗതാഗതം മാത്രമാണ് ആശ്രയമെന്നും, യാതൊരു തടസ്സവുമില്ലാത്ത ആനക്കാംപൊയിൽ ഭാഗത്തെ പണികൾ പോലും നിർത്തിവെച്ചിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കർമ്മസമിതി കൺവീനർ കെ.പി. ഹൈദരലി വ്യക്തമാക്കി. നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ ആക്ഷൻ കമ്മിറ്റി ഞായറാഴ്ച വൈകുന്നേരം 4.30-ന് മേപ്പാടിയിൽ വൻ ജനകീയ ധർണ്ണ സംഘടിപ്പിക്കും.
നവംബർ അഞ്ചിന് വൈത്തിരിയിൽ ദേശീയപാത ഉപരോധം
മറ്റ് ബദൽപാത പദ്ധതികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് ഉൾപ്പെടെയുള്ള കോഴിക്കോട്-വയനാട് ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് വൈത്തിരിയിൽ ദേശീയപാത ഉപരോധിക്കാൻ ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഘട്ടംഘട്ടമായുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നവംബർ അഞ്ചിന് പൂർണ്ണമായ ദേശീയപാത ഉപരോധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ചുരത്തിലെ പതിവ് ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ലെന്ന് ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ഹുസൈൻ കുട്ടി കുറ്റപ്പെടുത്തി. ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ബൈപാസ് നിർമ്മാണവും നാലുവരിപ്പാത വികസനവും ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ഇടപെട്ട് സുരക്ഷിതമായി ബദൽപാത നിർമ്മാണങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ജോണി പട്ടാണി, മൊയ്തു മുട്ടായി എന്നിവർ മുന്നറിയിപ്പ് നൽകി.
Summary
Severe traffic congestion crippled the Thamarassery Ghat Road connecting Kozhikode and Wayanad over the Puja holiday weekend, exacerbated by vehicle breakdowns at hairpin bends and a massive influx of tourists heading to Mysuru and Ooty
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


