പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

സഹോദരിക്ക് ഫ്രിഡ്ജ് എത്തിച്ചു നൽകി മടങ്ങവേ മംഗലാംകുന്നിൽ അപകടം

Palakkad Road Accident
Palakkad Road Accident
Last Updated :11 October 2026, 1:51 pm IST
Guest Author :Damodaran K

പാലക്കാട്: ചെർപ്പുളശ്ശേരി റോഡിൽ മംഗലാംകുന്നിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു. മാവൂർ അരയങ്കോട് കൈക്കലാട്ട്മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകൾ ദേവിക (21) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.

ദേവികയും സഹോദരി അരുണിമയും സഹോദരപുത്രൻ അഭിജിത്തും സഞ്ചരിച്ചിരുന്ന കെ എൽ 65 ടി 188 നമ്പറിലുള്ള പിക്കപ്പ് വാൻ, തമിഴ്നാട്ടിൽ നിന്നും വരികയായിരുന്ന ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അഭിജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂവരെയും നാട്ടുകാരും മറ്റ് യാത്രികരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് മാങ്ങോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റിയെങ്കിലും ദേവികയുടെ ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്ടെ ബാങ്ക് ജീവനക്കാരിയായ മറ്റൊരു സഹോദരി ആദിത്യക്ക് വേണ്ടി വാങ്ങിയ റഫ്രിജറേറ്റർ പിക്കപ്പ് വാനിൽ പാലക്കാട്ടെത്തിച്ച് കൈമാറിയ ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടസമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നുവെന്നും റോഡിലെ നനവ് കാരണം പിക്കപ്പ് വാൻ തെന്നിമാറിയാണ് ലോറിയിലിടിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല

News Now

Summary

A 21-year-old woman hailing from Mavoor in Kozhikode succumbed to severe injuries following a horrific collision between a pickup van and a Tamil Nadu-registered truck near Mangalamkunnu on the Palakkad-Cherpulassery route while returning home after delivering home appliances to her sister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates