
അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന
കോട്ടത്തറയിലെ കടയിൽനിന്ന് ചാക്ക് വാങ്ങിയതായി കണ്ടെത്തൽ; പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിക്കായി അന്വേഷണം ഊർജ്ജിതം
അഗളി: അട്ടപ്പാടിയില്‍ ചാക്കിനുള്ളില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ബംഗാള്‍ സ്വദേശിയായ തോട്ടം തൊഴിലാളി. ഇയാള്‍ യുവതിയുമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ അട്ടപ്പാടിയില്‍ എത്തിയിട്ട് ഏകദേശം 20 ദിവസമേ ആയിരുന്നുള്ളൂവെന്നാണ് വിവരം.
WHAT TO READ NEXT

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ അച്യുതന് അന്തരിച്ചു
മൃതദേഹാവശിഷ്ടങ്ങൾ ഒഴുക്കിവിടാൻ ഉപയോഗിച്ച ചാക്കുകളാണ് കേസിൽ പോലീസിന് ആദ്യത്തെ നിർണ്ണായക തുമ്പായത്. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമാകുന്ന ഒരു പ്രത്യേക ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കുകളിലാണ് തലകളും ഉടലുകളും പൊതിഞ്ഞിരുന്നത്.ഈ ചാക്കുകൾ കേന്ദ്രീകരിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടത്തറ ഭാഗത്തെ ഒരു പലചരക്ക് കടയിൽ നിന്ന് ഒരു ഇതരസംസ്ഥാന തൊഴിലാളി ഇത്തരം ചാക്കുകൾ വാങ്ങിയതായി വിവരം ലഭിക്കുന്നത്. കടയിലെ വിവരങ്ങളും സിസിടിവി, ഫോൺ രേഖകളും പരിശോധിച്ചപ്പോഴാണ് പ്രദേശത്തെ തോട്ടത്തിൽ പണിയെടുത്തു വന്നിരുന്ന തൊഴിലാളിയെ കേന്ദ്രീകരിച്ച് സംശയങ്ങൾ ബലപ്പെട്ടത്.
പശ്ചിമ ബംഗാൾ സ്വദേശികളായ കുടുംബം 20 ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു തോട്ടത്തിൽ ജോലിക്കായി എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായി സമീപവാസികളിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നതും ഭർത്താവിനെ പ്രദേശത്തുനിന്ന് അപ്രതീക്ഷിതമായി കാണാതാകുന്നതും.മെഷീൻ പോലുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരുടെയും കഴുത്തറുത്തതെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന. തുടർന്ന് മൃതദേഹങ്ങൾ ഇടുപ്പ് ഭാഗത്തുനിന്ന് മടക്കി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മുറുക്കിക്കെട്ടി ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ചതിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പുതൂർ ചീരക്കടവിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ചാക്കുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും പുറത്തുവരുന്നതോടെ മരണകാരണം, കൊല നടന്ന സമയം എന്നിവയിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും സംശയത്തിലുള്ള ഭർത്താവിനെ കണ്ടെത്തുന്നതോടെ കൃത്യമായ ചിത്രം തെളിയുമെന്നുമാണ് പൊലീസിൻറെ പ്രതീക്ഷ.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
In the ongoing investigation into the horrifying recovery of the dismembered bodies of a mother and her five-year-old child from the Bhavani River in Attappadi, the police have uncovered crucial physical evidence pointing the needle of suspicion toward the woman's missing husband
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

8,000 രൂപയുടെ സെക്കൻഡ് ഹാൻഡ് ഫോണിൽ വിരിഞ്ഞ മാന്ത്രികക്കാഴ്ചകൾ: അട്ടപ്പാടിയുടെ വിസ്മയം പകർത്തി ഗോകുൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന


