അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ അഞ്ചോളം ബസുകൾ തടഞ്ഞു

KSRTC Buses Stopped Panniyankara Toll Plaza
KSRTC Buses Stopped Panniyankara Toll Plaza
Last Updated :20 October 2026, 1:36 pm IST
Guest Author :Damodaran K

News Now

വടക്കഞ്ചേരി: ഫാസ്ടാഗ് അക്കൗണ്ടുകളിൽ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടർന്ന് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ ടോൾ ജീവനക്കാർ തടഞ്ഞിട്ടു. ഇന്ന് രാവിലെയാണ് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചോളം കെഎസ്ആർടിസി ബസുകളാണ് ടോൾ ബൂത്തിൽ കുടുങ്ങിയത്. ഫാസ്ടാഗ് സ്കാൻ ചെയ്തപ്പോൾ പണമില്ലെന്ന് കണ്ടതോടെ ജീവനക്കാർ ബാരിക്കേഡുകൾ താഴ്ത്തി ബസുകൾ മുന്നോട്ട് പോകുന്നത് തടയുകയായിരുന്നു.

ബസുകൾ വഴിയിൽ കുടുങ്ങിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷുഭിതരായ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ ടോൾ പ്ലാസയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ടോൾ പാതയിലെ മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ യാത്രക്കാരെ ഇറക്കിയ ശേഷം ബസുകൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിടുകയായിരുന്നു.

ഇതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ വെയിലത്ത് പെരുവഴിയിലായി. പ്രതിസന്ധി രൂക്ഷമായതോടെ ബസ് ജീവനക്കാർ തൃശ്ശൂർ ഡിപ്പോ അധികൃതരുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർമാർ സ്വന്തം ഫോണുകളിൽ നിന്ന് ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ബസുകൾക്ക് കടന്നുപോകാൻ പ്ലാസ അധികൃതർ അനുമതി നൽകിയത്. സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ബസുകളുടെ ഫാസ്ടാഗ് റീചാർജ്ജ് ചെയ്യുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ യാത്രക്കാരെ വലയ്ക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

Summary

Commuters were stranded and faced severe hardships at the Panniyankara toll plaza near Vadakkencherry after toll authorities intercepted around five KSRTC buses, including inter-state services heading toward Thrissur, due to insufficient balance in their FASTags

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates