
വിശാഖ് ചന്ദ്രന് 4 വിക്കറ്റുകള്‍

News Now
'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

'പൊക്കം കുറവാണെന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; ലുക്ക് മാറ്റാൻ ശ്രമിച്ചിരുന്നു, പിന്നെ ഞാനിങ്ങനെ അല്ലല്ലോ എന്ന് തോന്നി'

എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്

16 മണിക്കൂര്‍ മാത്രം; ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: ഒഡിഷയ്ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി കേരളം. ഒന്നാം ഇന്നിങ്സില്‍ 404 റണ്‍സെടുത്ത കേരളം ഒഡിഷയെ 225 റണ്‍സില്‍ ഓള് ഔട്ടാക്കി. നിലവില്‍ ഒഡിഷ ഫോളോ ഓണ്‍ ചെയ്യുകയാണ്.
4 വിക്കറ്റുകള്‍ വീഴ്ത്തിയ വിശാഖ് ചന്ദ്രന്റെ മികച്ച ബൗളിങാണ് കേരളത്തിനു കരുത്തായത്. ആദിത്യ സാര്‍വതെ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജലജ് സക്സേന 2 വിക്കറ്റ് സ്വന്തമാക്കി. എംഡി നിധീഷ് ഒരു വിക്കറ്റെടുത്തു.
ഒഡിഷ നിരയില്‍ ഗൗരവ് ചൗധരി (50), ക്യാപ്റ്റന്‍ സുബ്രാംശു സേനാപതി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ശന്തനു മിശ്ര (32), രാജേഷ് ധുപര്‍ (34), ലളിത് യാദവ് (37) എന്നിവരും പിടിച്ചു നിന്നു.
WHAT TO READ NEXT

146 താരങ്ങള്‍, 27 സ്ഥാനങ്ങള്‍, 5 ടീമുകള്‍; വനിതാ താരലേലം '@ കൊച്ചി'
നേരത്തെ സച്ചിന് ബേബിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ച്വറി നേടിയതോടെയാണ് കേരളം ഒന്നാം ഇന്നിങ്സില്‍ 404 ടോട്ടല്‍ ഉയര്‍ത്തിയത്. ആദ്യ ദിനത്തില്‍ തുടക്കത്തില്‍ പരുങ്ങിയ കേരളത്തെ സച്ചിന് ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്.
ഒന്നാം ദിനത്തില്‍ സച്ചിന് ബേബി സെഞ്ച്വറിയുമായി കളം വാണപ്പോള്‍ രണ്ടാം ദിനത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്നിങ്സിന്റെ കടിഞ്ഞാണേന്തിയത്. ഒപ്പം എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സാര്‍വതെ അര്‍ധ സെഞ്ച്വറിയടിച്ച് അസ്ഹറുദ്ദീനെ പിന്തുണച്ചു.
അസ്ഹറുദ്ദീന് 263 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 139 റണ്‍സെടുത്തു. സാര്‍വതെ 53 റണ്‍സും കണ്ടെത്തി. അസ്ഹറുദ്ദീന് പുറത്താകാതെ നിന്നു. 72 റണ്‍സുമായാണ് അസ്ഹറുദ്ദീന് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. ക്രീസില്‍ സര്‍വാധിപത്യം രണ്ടാം ദിനത്തിലും താരം നിലനിര്‍ത്തി കേരളത്തിനു കരുത്തായി. പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെയാണ് താരം ഒന്നാം ഇന്നിങ്സിനു തിരശ്ശീലയിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി നായരാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ ജലജ് സക്സേനയും പൂജ്യത്തിന് മടങ്ങി. 11 റണ്‍സെടുത്ത അഭിഷേക് ജെ നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിന് ബേബിയും ക്യാപ്റ്റന്‍ വിഷ്ണു വിനോദും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നെത്തിയ സല്മാന് നിസാര്‍ (21) ബാദല്‍ ബിസ്വാളിന് വിക്കറ്റ് നല്കി മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
തുടര്‍ന്ന് സച്ചിന് ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിന് ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തില്‍ സിംഗിളെടുത്താണ് സച്ചിന് തന്റെ 16ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീന് അമ്പതും തികച്ചു.
ഒടുവില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പത്തെ ഓവറിലാണ് സച്ചിന് ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റണ്‍സെടുത്താണ് സച്ചിന് മടങ്ങിയത്.
WHAT TO READ NEXT

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 1 മാസം വിലക്കും പിഴയും ശിക്ഷ!
WHAT TO READ NEXT

സെഞ്ച്വറി!!! രഞ്ജി തുടങ്ങി, സർഫറാസ് ഫോമിലെത്തി!
Summary
Kerala secures a crucial first-innings lead against Odisha in the Ranji Trophy clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


