
News Now
'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

'പൊക്കം കുറവാണെന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; ലുക്ക് മാറ്റാൻ ശ്രമിച്ചിരുന്നു, പിന്നെ ഞാനിങ്ങനെ അല്ലല്ലോ എന്ന് തോന്നി'

എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്

16 മണിക്കൂര്‍ മാത്രം; ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍

കൊല്ലം:കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനം. ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകള്‍ക്കുമുള്‍പ്പെടെ പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിന്‍, ശരത്, പ്രവീണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്റെ കാര്‍ തട്ടി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നതായും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
Summary
Attack on Sabarimala Pilgrims in kottarakkara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


