മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം

പൊതുജനങ്ങളും വാഹന ഡ്രൈവർമാരും ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

railway gate
railway gate. Center-Center-Villupuram
Edited by :Damodaran K
Last Updated :3 ജൂലൈ 2026, 10:35 am IST

പാലക്കാട്: മങ്കര റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള വാഹനങ്ങൾക്ക് റൂട്ട് മാറ്റം ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മാറ്റിയ റൂട്ടുകൾ താഴെ പറയുന്നപ്രകാരമാണ്:

പത്തിരിപ്പാല ഭാഗത്ത് നിന്നും വരുന്നവ: പത്തിരിപ്പാല ഭാഗത്ത് നിന്നും കുഴല്‍മന്ദം, പൂടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുരയില്‍ നിന്ന് തിരിഞ്ഞ് ഓടന്നൂര്‍ - കോട്ടായി വഴി പോകേണ്ടതാണ്.

കോട്ടായി, പൂടൂര്‍ ഭാഗത്ത് നിന്നും വരുന്നവ: കോട്ടായി, പൂടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓടന്നൂര്‍ - പറളി വഴി തിരിഞ്ഞുപോകേണ്ടതാണ്.

News Now

Summary

Mankara railway gate will remain closed from July 5 to facilitate the construction works of the Mankara railway flyover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates