അർദ്ധരാത്രിയിൽ പറന്നത് പലതവണ; രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

ഡ്രോണ്‍ പറന്നു
ഡ്രോണ്‍ പറന്നുSource by : പ്രതീകാത്മക ചിത്രം
Last Updated :26 June 2026, 1:11 pm IST
Guest Author :Damodaran K

News Now

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ അർദ്ധരാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ പറന്നതിനെ തുടർന്ന് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. വെള്ളിനാഴ്ച പുലർച്ചെയോടെയാണ് അതീവ സുരക്ഷാ മേഖലയായ ജയിൽ പരിസരത്ത് ഡ്രോൺ കണ്ടെത്തിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച രാത്രി 12 മണിക്കും വെള്ളിയാഴ്ച പുലർച്ചെ 2 മണിക്കും ഇടയിലാണ് ജയിൽ വളപ്പിന് മുകളിലൂടെ ഡ്രോൺ പലതവണ പറക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ജയിലിന് പുറമെ സമീപത്തുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിക്ക് മുകളിലും ഒരു കോളേജ് കാമ്പസിന് മുകളിലും ഈ ഡ്രോൺ പറന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ജയിൽ അധികൃതർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ റീൽസോ അതോ മറ്റ് അജണ്ടയോ?

ഭീകരവാദക്കേസുകളിലെ പ്രതികൾ ഉൾപ്പെടെ പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷാ ജയിൽ നിലനിൽക്കുന്നതിനാൽ വിയ്യൂർ സെൻട്രൽ ജയിൽ പരിസരം അതീവ ജാഗ്രതാ മേഖലയാണ്. ഈ പരിധിയിൽ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ റീൽസുകൾക്കോ മറ്റ് ഉള്ളടക്കങ്ങൾക്കോ വേണ്ടി ആരെങ്കിലും വിനോദത്തിനായി പറത്തിയതാണോ ഇതെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. എങ്കിലും അതീവ സുരക്ഷാ ജയിലിന് മുകളിൽ ഇത്തരമൊരു സംഭവം ഉണ്ടായതിനാൽ എല്ലാവിധ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ഊർമ്മിതമാക്കുകയും ചെയ്തിട്ടുണ്ട്.

Summary

Probe launched after drone spotted flying over Viyoor Central Jail in Kerala .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates