
ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?
ഒപ്പമുണ്ടായിരുന്ന മക്കൾ ആശുപത്രിയിൽ

പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച മക്കളായ വിദ്യ, വൃന്ദ എന്നിവരിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ശനിയാഴ്ച രാത്രി വീട്ടിൽവെച്ച് വിനോദ് കുമാറും മക്കളും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മൂന്നുപേർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വിനോദ് കുമാറിനെയും മക്കളെയും ഉടൻതന്നെ ആംബുലൻസിൽ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 3.20-ഓടെ വിനോദ് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന രണ്ടാമത്തെ പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭക്ഷ്യവിഷബാധയാണോ മരണത്തിന് വഴിവെച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ മരണപ്പെട്ട വിനോദ് കുമാറിന്റെ ബന്ധുവായ ജിതിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സംഘം സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
A 60-year-old man died and his two daughters were hospitalised due to suspected food poisoning after consuming bread and jam at their residence in Pazhayannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


