മഹാരഥന്മാർ ഇരുന്ന കസേരയിലേക്ക് പ്രിയഗായകൻ

News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

തൃശ്ശൂർ: 'ഒന്നാം രാഗം പാടി' എന്ന എക്കാലത്തെയും പ്രിയപ്പെട്ട വരികൾ സദസ്സിന്റെ ഹൃദയത്തിലേക്ക് പാടിയൊഴിച്ച്, കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ ചുവടുവെച്ചു. അക്കാദമി ചെയർമാൻ പദവി തനിക്ക് ലഭിച്ച വെറുമൊരു സംഗീതവേദിയല്ലെന്നും, നാടിന്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയൊരു ഭാവുകത്വത്തിന്റെ അധ്യായം കുറിക്കാൻ ഏൽപ്പിക്കപ്പെട്ട പവിത്രമായ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനായി ചുമതലയേറ്റ ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശ്ശൂർ എന്നും തന്റെ ജീവിതത്തിലെ ഭാഗ്യം തൊട്ട മണ്ണാണെന്ന് വേണുഗോപാൽ ഓർത്തെടുത്തു. മലയാളി ഇന്നും നെഞ്ചിലേറ്റുന്ന തന്റെ പ്രശസ്തമായ ഗാനങ്ങളെല്ലാം പിറവികൊണ്ടത് തൃശ്ശൂർ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. ആ ആത്മബന്ധത്തിന്റെ തുടർച്ചയാണ് ഈ പുതിയ നിയോഗവും. തനിക്ക് മുൻപ് കലാലോകത്തെ വലിയ മഹാരഥന്മാർ അലങ്കരിച്ച ഉന്നതമായ പദവിയാണിത്. അതിനാൽത്തന്നെ തുറന്ന മനസ്സോടെ പരസ്പരം ആലോചിച്ചും ചർച്ച ചെയ്തും ഒരുപാട് നല്ല കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയുടെ എക്സിക്യൂട്ടീവ്, ജനറൽ കൗൺസിൽ അംഗങ്ങളുമായി നിരന്തരം കൂടിയാലോചിച്ചും സാംസ്കാരിക വകുപ്പ് മന്ത്രിയുമായി ചർച്ചകൾ നടത്തിയും മുന്നോട്ടുപോകും. എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിച്ച്, പരസ്പര ബഹുമാനത്തോടെ നവസാസ്കാരിക പ്രവർത്തനങ്ങൾക്ക് കരുത്തുറ്റ താങ്ങായി മാറാൻ സാധിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ഔദ്യോഗികമായി ചുമതലയേറ്റ ഉടൻ സദസ്സിന്റെ നിറഞ്ഞ കൈയടികൾക്കിടയിൽ സ്വരമാധുരിയാൽ 'ഒന്നാം രാഗം പാടി' ആലപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകളിലേക്ക് കടന്നത്. സാംസ്കാരിക രംഗത്തെ പ്രമുഖരും അക്കാദമി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
Summary
Renowned playback singer G. Venugopal formally assumed charge as the Chairman of the Kerala Sangeetha Nataka Akademi in Thrissur, setting an artistic tone for his tenure by soulfully rendering his timeless melody, 'Onnam Ragam Paadi'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

