ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Nine Ministers Travelled Abroad
Nine Ministers Travelled Abroad
Last Updated :14 October 2026, 11:45 am IST
Guest Author :Damodaran K

News Now

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഇതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനം. ബാക്കി എല്ലാ മന്ത്രിമാരുടെയും വിദേശയാത്രകൾ വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം മാത്രമാണ് ഔദ്യോഗിക സന്ദർശനമായി ഉണ്ടായിരുന്നത്. ഒരു മന്ത്രിയുടെയും വിദേശയാത്രയ്ക്ക് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കെ.കെ. രാമചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം. വിജിൻ, ഒ.എസ്. അംബിക എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലൂടെ നടത്തിയ യാത്ര വിവാദത്തിനിടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ 16 മുതൽ 26 വരെയാണ് മന്ത്രി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചത്. സഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രിക്ക് അനുമതി ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ എല്ലാ വിദേശയാത്രകളും വ്യക്തിപരമായിരുന്നു, ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ, ഈ നാല് രാജ്യങ്ങൾക്ക് പുറമെ അദ്ദേഹം പ്രാഗും സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

Nine Ministers Travelled Abroad Only One Official Visit

Nine Ministers Travelled Abroad Only One Official Visit - AI Generated

എന്നാൽ തന്റെ യാത്രയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കെ.എം. ഷാജി വ്യക്തമാക്കി. ബൾഗേറിയയിലേക്കുള്ള യാത്രയുടെ ഭാഗമായി പ്രാഗ് വഴി കടന്നുപോവുക മാത്രമാണ് ചെയ്തതെന്നും യാത്രാമധ്യേയുള്ള ട്രാൻസിറ്റ് മാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ടിൽ പ്രാഗ് എൻട്രി പോലുമില്ലെന്നും ആവശ്യമായ എല്ലാ അനുമതികളോടെയുമാണ് യാത്രകളെല്ലാം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

Chief Minister V.D. Satheesan informed the Legislative Assembly that nine ministers have travelled abroad since the UDF government assumed office, clarifying that only Cultural Minister P.C. Vishnunadh's UAE trip was official while all others were personal visits without state expense

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates