News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

രാത്രി പന്ത്രണ്ട് മണി നേരത്ത്
നിത്യവും അയാള്
ഈ കുന്നിന്റെ ഉച്ചിയില്
വന്നുനില്ക്കും.
നരച്ച താടിയും മുടിയും
ഭംഗിയായി കോതിവെച്ചിട്ടുണ്ട്.
മുന്തിയ ജുബ്ബയും
ഒത്ത കളസവും
കൈത്തണ്ടയില് ചരടും
അണിഞ്ഞിട്ടുണ്ട്.
മാതൃഭാഷ ഹിന്ദിയാണെന്ന്
രാത്രി പന്ത്രണ്ട് മണിക്ക്
കുന്നിന്റെ ഉച്ചിയില്നിന്നുള്ള
പുലമ്പലില് വെളിപ്പെടും.
ഹിന്ദി അറിയുന്നവരും
അറിയാത്തവരും
ഞെട്ടിയുണര്ന്ന്,
ആത്മഗതമെന്നപോലെ
അയാളുടെ തന്തയ്ക്ക്
പറയുന്നുണ്ടാകും.
സഹികെട്ട് സഹികെട്ട്
ഞാന് കുന്നെടുത്ത്
ലങ്കയിലേക്ക് പറന്നു!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



