
സച്ചിദാനന്ദന് എഴുതിയ കവിത ഞാങ്ങണ
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഇന്നലെവരെ കുട്ടികളും പേരക്കുട്ടികളും
കുത്തിമറിഞ്ഞിരുന്ന ആ ഉടല്
അവരുടെയെല്ലാം കരച്ചിലിന്റെ അകമ്പടിയോടെ
ചിതയിലേക്കു വഹിക്കപ്പെട്ടു,
കൂടെ കുറെ ഓര്‍മ്മകളും സ്വപ്നങ്ങളും.
''സാരമില്ല'', തീ ഭൂമിയുടെ ആരവം നിലച്ചിട്ടില്ലാത്ത
ആ ചെവികളില്‍ മന്ത്രിച്ചു.
''സാരമില്ല'', കാറ്റ് വര്‍ഷങ്ങളുടെ ചുളിവീണ
ആ കവിളില്‍ തലോടി പറഞ്ഞു.
''സാരമില്ല'' ആ ചുണ്ടുകള്‍ പതുക്കെ അനങ്ങി.
''ഞാന്‍ ഇവിടെത്തന്നെ മുളയ്ക്കും,
പുഴത്തീരത്ത് ഒരു ഞാങ്ങണച്ചെടിയായി
മഴയ്ക്ക് കീഴെ, മണ്ണിനു മീതേ
കാറ്റിനു ഉടല് വിട്ടുകൊടുത്ത്.
തീ ഇപ്പോള്‍ ആളിക്കത്തി
ചാരത്തില്‍ വാത്സല്യം മാത്രം അവശേഷിച്ചു
പച്ചനിറത്തില്‍.
WHAT TO READ NEXT

എം. ലീലാവതി എഴുതിയ കവിത: നന്ദി, വന്ദനം
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക

'ആ വലിയ ദുരന്തം പുതിയ ലോകത്തിന് തുടക്കമാകുമോ ?'; പാ. രഞ്ജിത്തിന്റെ 'വേൾഡ് ഓഫ് വേട്ടുവം' വിഡിയോ
