
'ആ വലിയ ദുരന്തം പുതിയ ലോകത്തിന് തുടക്കമാകുമോ ?'; പാ. രഞ്ജിത്തിന്റെ 'വേൾഡ് ഓഫ് വേട്ടുവം' വിഡിയോ
തമിഴ് പതിപ്പിന് സംവിധായകൻ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്.

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വേട്ടുവം'. 'വേൾഡ് ഓഫ് വേട്ടുവം' എന്ന പേരിലാണ് ചിത്രത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘വേൾഡ് ഓഫ് വേട്ടുവം’ വിഡിയോ തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിന്റെ ലോകം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്ക് പതിപ്പിന് റാണ ദഗ്ഗുബാട്ടി, മലയാളം പതിപ്പിന് സൗബിൻ ഷാഹിർ, കന്നഡ പതിപ്പിന് കിച്ച സുദീപ് എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ് പതിപ്പിന് സംവിധായകൻ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്. അപോകാലിപ്സ് പശ്ചാത്തലത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുക്കുന്ന ‘വേട്ടുവം’, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ ആധിപത്യത്തിനായുള്ള പോരാട്ടവും സംഘർഷങ്ങളും അതിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പ്രധാനമായും അവതരിപ്പിക്കുന്നത്.
വ്യത്യസ്തമായ ഒരു ലോകത്തിന്റെ ദൃശ്യാവിഷ്കാരം, ഗംഭീരമായ ദൃശ്യങ്ങൾ, ശക്തമായ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അടിമുറൈ, മാൽഖംബ് തുടങ്ങിയ പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ചിത്രത്തിലെ അഭിനേതാക്കൾ പ്രത്യേകമായി മാർഷൽ ആർട്സ് പരിശീലനം നേടിയിട്ടുണ്ട്.
അതിലൂടെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ സ്വാഭാവികതയും പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാനുഭവവും നൽകുന്ന രീതിയിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ആര്യ, ദിനേഷ്, ഷബീർ, ശോഭിത ധൂലിപാല, കലൈയരസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, വിശാലമായ കഥാലോകവും ആവേശകരമായ ആക്ഷനും കൊമേഴ്സ്യൽ ഘടകങ്ങളും സമന്വയിപ്പിച്ചാണ് ഒരുക്കുന്നത്.
‘വേട്ടുവം’ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യും. ചിത്രം പ്രഖ്യാപിച്ചതുമുതൽ ഇതിന്റെ വിശാലമായ കഥാലോകവും പാ. രഞ്ജിത്തിന്റെ സംവിധാനവും ഇന്ത്യൻ സിനിമാ മേഖലയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
രാജ്യവ്യാപകമായി ശ്രദ്ധേയനായ സംവിധായകൻ എന്ന നിലയിൽ പാ. രഞ്ജിത്തിനുള്ള സ്ഥാനം ‘വേട്ടുവം’ എന്ന ചിത്രത്തെക്കുറിച്ച് വിവിധ സിനിമാ മേഖലകളിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കലാസംവിധാനം എസ് എസ് മൂർത്തി നിർവഹിക്കുമ്പോൾ, ഛായാഗ്രഹണം രൂപേഷ് ഷാജി, എഡിറ്റിംഗ് ആർ കെ സെൽവ എന്നിവരാണ് നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. ദിലീപ് സുബ്ബരായൻ ആണ് സ്റ്റണ്ട് ഡയറക്ടർ.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Pa Ranjith upcoming movie World Of Vettuvam video out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





