'അവരെവിടെയരുമകള്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

ആറല്ലവള്‍പെറ്റതറുപത്തിനാലാണ്അറുപത്തിനാലുനല്‍ച്ചേലാണ്ചേലെന്ന് ചൊല്യാല്‍ചെറുതാണ്ചെറുതത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

ആറല്ലവള്‍പെറ്റ
തറുപത്തിനാലാണ്
അറുപത്തിനാലുനല്‍ച്ചേലാണ്
ചേലെന്ന് ചൊല്യാല്‍
ചെറുതാണ്
ചെറുതത്,
കുറുകിയ വലുതാണ്
വലുത്,
പെരുതായ ചെറുതാണ്
സ്ഥൂലസുസൂക്ഷ്മ
നിലയാണ്
പാരിലവര്‍ക്കുള്ള
പേരിന്‍പെരുമയില്‍
ഭോജരാജന്‍ സന്മനസ്സാണ്
ആറല്ലവള്‍പെറ്റ
തറുപത്തിനാലാണ്
അറുപത്തിനാല്‍വരും
ജോറാണ്


1
അറുപത്തിനാലിനേം
പേറിയോരമ്മയി
ന്നറമുറെക്കരയുന്ന
നീറാണ്
കാണുവാനില്ല
കരള്‍ക്കണ്മണികളെ
കരണലയങ്ങളെ,
നേരാണ്!
വ്യാധി പകര്‍ന്നാടി നില്‍ക്കുന്നൊരിക്ഷിതി
വേദി വെടിഞ്ഞവര്‍ പോയതാവാം
കരുണബീഭത്സരാത്രം വെറുത്തവ
രരുണോത്സവത്തിന്ന് ചെന്നതാവാം
ആവാ;മിതെന്നോരനിശ്ചിതത്വത്തിലി
ന്നാവുമ്മനോഭാവമമ്മയാവാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now