
തിരക്കഥ: മടപ്പള്ളി സദാനന്ദന്‍ എഴുതിയ കവിത

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം
ഒരു കരയില്‍ നില്‍ക്കുന്നേരം
ഒരു കടല്‍ നിന്നലറും പോലെ
ഒരു കടലിലിറങ്ങുന്നേരം
ഒരു തിരയായുയരും പോലെ
ഒരു തിരയില്‍ മറിയുന്നേരം
ഒരു ചുഴിയായ്ത്തീരും പോലെ
ഒരു ചുഴിയില്‍ താഴുന്നേരം
ഒരു ജീവിതമറിയും പോലെ
ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം
ഒരു കരയേതറിവീലല്ലൊ
ഒരു കടലേതറിവീലല്ലൊ
ഒരു തിരയും ചുഴിയും പോലും
ഒരു തരിയുമറിഞ്ഞീലല്ലൊ
ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം
ഒരു കരയായ് തെളിയുന്നേരം
ഒരു കടലായലറുന്നേരം
ഒരു തിരയായ് മറിയുന്നേരം
ഒരു ചുഴിയായ് ചുറ്റുന്നേരം
ഒരു ജീവിതമേതു തിരക്കഥ?
ഒരു കരയില്‍ കടല്‍ കണ്ടീടാന്‍
ഒരു കടലില്‍ തിര കണ്ടീടാന്‍
ഒരു തിരയില്‍ ചുഴി കണ്ടീടാന്‍
ഒരു ജീവിതമേതൊരു സ്വപ്നം
ഒരു കരയോ കടലാകുന്നു
ഒരു കടലോ തിരയാകുന്നു
ഒരു തിരയോ ചുഴിയാകുന്നു
ഒരു ജീവിതമെന്തൊരു മായ
ഒരു കടലോ കരയാകുന്നു
ഒരു തിരയോ കടലാകുന്നു
ഒരു ചുഴിയോ തിരയാകുന്നു
ഒരു ജീവിതമേതു രഹസ്യം
കരയെന്തെന്നറിയാതല്ലൊ
കടലെന്തെന്നറിയാതല്ലൊ
തിരയെന്തെന്നറിയാതല്ലൊ
ജീവിതമാടുന്നു മണ്ണില്‍
മരണക്കളിയാട്ടമിതൊക്കെ
ഒരു കരയില്‍ ജീവിതമുണ്ടോ
ഒരു കടലില്‍ ജീവിതമുണ്ടോ
ഒരു തിരയില്‍ ജീവിതമുണ്ടോ
ഒരു ചുഴിയില്‍ ജീവിതമുണ്ടോ
ഒരു ജീവിതമുത്തരമല്ല
ഒരു വലിയൊരു ചോദ്യം മാത്രം
ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം
കരയും കടലും മായുന്നോ
തിരയും ചുഴിയും മായുന്നോ
മായുന്നോ ജീവിതചിത്രം
മറയുന്നൊരു കാഴ്ച കണക്കെ...
മറവികളായോര്‍മ്മകളായതു
പല വേഷങ്ങള്‍ കെട്ടുന്നു
മറവികളായോര്‍മ്മകളായതു
പല ഭാവങ്ങള്‍ നെയ്യുന്നു
ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
