ബുധനാഴ്ച  ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു

Last Updated :20 January 2024, 12:21 am IST

News Now

കൊല്ലം: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നടൻ  ടി പി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച  ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 82 കാരനായ ടി പി മാധവൻ  2016 മുതല്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്.

ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെവച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് അദ്ദേഹം ആരോ​ഗ്യം വീണ്ടെടുത്തത്. സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന മാധവൻ ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള  പൊതുവേദികളില്‍ സജീവമായിരുന്നു. മലയാള നടീനടൻമാരുടെ സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ടി പി മാധവൻ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരോഗ്യനില വഷളായി; നടൻ ടി പി മാധവൻ തീവ്രപരിചരണ വിഭാഗത്തിൽ