ബോളിവൂഡില്‍ ഇത്രയധികം കാലം പാടാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്

Last Updated :19 January 2024, 11:59 pm IST

News Now

സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ക്കുറയുന്നു എന്ന് സമൂഹമാധ്യമത്തിലൂടെ തുറന്നുപറഞ്ഞതിനെതുടര്‍ന്ന് ബോളിവുഡ് ഗായകന്‍ ഷാന്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള മെസേജുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്. എന്നാല്‍ തനിക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹതാപങ്ങളുടെ ആവശ്യമില്ലെന്നും ഷാന്‍ അഭിപ്രായപ്പെട്ടു. 'ഞാന്‍ നിരവധി ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചുകഴിഞ്ഞതുകൊണ്ട് എക്കാലത്തും  ഞാന്‍ ഇവിടെ നിറഞ്ഞുനില്‍ക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അത്തരം വ്യവസ്ഥകളൊന്നും ഇന്‍ഡസ്ട്രിയിലില്ല. ബോളിവൂഡില്‍ ഇത്രയധികം കാലം പാടാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്', ഷാന്‍ പറഞ്ഞു. താന്‍ തൊഴിലില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ലെന്നും സിനിമയില്‍ പാടാന്‍ അവസരം ഇല്ലെങ്കില്‍ ലൈവ് ഷോകള്‍ ചെയ്യുമെന്നും ഷാന്‍ പറയുന്നു. 

ഒരു ഗായകന്‍ എപ്പോഴും സ്വയം അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കണമെന്നും അതുണ്ടായില്ലെങ്കില്‍ ഔട്ട്‌ഡേറ്റഡായി പോകുമെന്നും ഷാന്‍ അഭിപ്രായപ്പെട്ടു. 'ഞാന്‍ 20 വര്‍ഷം ഈ ഇന്‍ഡസ്ട്രീയില്‍ പിടിച്ചുനിന്നതിന്റെ കാരണം എനിക്ക് ലഭിച്ച പാട്ടുകള്‍ ഒരേ വിഭാഗത്തില്‍ പെട്ടവയായിരുന്നെങ്കിലും അവയെ ഓരോന്നിനെയും ഞാന്‍ വ്യത്യസ്തമാക്കാന്‍ നോക്കിയതുകൊണ്ടാണ്. പാട്ടുകള്‍ വ്യത്യസ്തമായി ആലപിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വ്യവസായത്തില്‍ തുടരാന്‍ കഴിയില്ല', ഷാന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇത്തരം സഹതാപങ്ങള്‍ എനിക്ക് ഒട്ടും ആവശ്യമില്ല; ഷാന്‍