
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ടിവി ചാനല് ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് പേളി മാണി. ബിഗ് ബോസ് മലയാളത്തിലൂടെയാണ് താരത്തിന്റെ പ്രേക്ഷകശ്രദ്ധ കൂടിയത്. ഷോ കഴിഞ്ഞതോടെ ബിഗ് ബോസില് തന്നെയുണ്ടായിരുന്നു ശ്രീനിഷ് അരവിന്ദിനെ പേളി വിവാഹം കഴിച്ചു. ഇപ്പോള് ബോളിവുഡില് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര് എന്നിവര്ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ ഷെഡ്യൂള് മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്. ഓഗസ്റ്റിലായിരിക്കും തുടങ്ങുക. എന്നാല് കൂടുതല് വിവരങ്ങള് അണിയറപ്രവര്ത്തകര് പുറത്ത് വിട്ടിട്ടുമില്ല.
അതേസമയം, അനുരാഗ് ബസുവിന്റെ തന്നെ ലൈഫ് ഇന് എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല് അത് ശരിയല്ലെന്നും ലൈഫ് ഇന് എ മെട്രോയുമായി പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും പേളിയുടെ അടുത്ത വൃത്തങ്ങള് പറയുന്നു.
പങ്കജ് ത്രിപാഠി, രാജ്കുമാര് റാവു, സോണിയ മല്ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില് അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന് കുമാര്, ദിവ്യ ഖോസ്ല കുമാര്, താനി സൊമാരിറ്റ് ബസു, കൃഷ്ണന് കുമാര് എന്നിവര് ചേര്ന്നാണ് നിര്മ്മാണം. അടുത്ത ഫെബ്രുവരിയിലായിരിക്കും റിലീസ്.
നീലാകാശം പച്ചക്കടല് ചുവന്ന ഭൂമി, ജോ ആന്റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം, കാപ്പിരിത്തുരുത്ത്, ടീം 5, പുള്ളിക്കാരന് സ്റ്റാറാ, ഹൂ തുടങ്ങിയ മലയാള ചിത്രങ്ങളില് പേളി അഭിനയിച്ചിട്ടുണ്ട്. പേളി ഒരു വ്ളോഗര് കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


