News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

പ്രശസ്ത തമിഴ് നടൻ ശാം അറസ്റ്റിൽ. നടനോടൊപ്പം 11 പേർ പിടിയിലായിട്ടുണ്ട്. നടന്റെ നുങ്കബാക്കത്തിലുള്ള ഫ്ളാറ്റിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ടോക്കണുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശാമിന്റെ ഫ്ളാറ്റ് ചൂതാട്ട കേന്ദ്രമാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
തമിഴ് സിനിമയിലെ പ്രമുഖരടക്കം രാത്രിയിൽ ഇവിടെ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. ലോക്കഡൗൺ കാലത്ത് ശാമിന്റെ ഫ്ളാറ്റിൽ നിയമവിരുദ്ധ പ്രവർത്തനത്തിന് ഒരുപാട് പേർ എത്താറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അറസ്റ്റിലായവരിൽ തമിഴ് സിനിമയിലെ മറ്റേതെങ്കിലും നടൻമാരുണ്ടോ എന്ന് വ്യക്തമല്ല.
തമിഴ് സിനിമയിലെ ഒരു പ്രമുഖ നടന് ചൂതാട്ടത്തിലൂടെ വൻ തുക നഷ്ടമായ വിവരം ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായ ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൂതാട്ടവുമായി ബന്ധപ്പെട്ട് ശാമും സംഘവും അറസ്റ്റിലായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


