News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ബംഗലൂരു: പ്രശസ്ത കന്നഡ നടി കിഷോരി ബല്ലാല് അന്തരിച്ചു. 75 വയസ്സായിരുന്നു. ബംഗലൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ഭരതനാട്യം നര്ത്തകന് എന് ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി ബല്ലാൽ.
ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില് സജീവമായത്. 1960-ല് പുറത്തിറങ്ങിയ 'ഇവളെന്ത ഹെന്ദ്തി' എന്ന ചിത്രത്തിലൂടെയാണ്, ഭരതനാട്യം നര്ത്തകികൂടിയായ കിഷോരി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സഹനടിയായി 70-ഓളം ചിത്രങ്ങളില് അഭിനയിച്ചു.
ആദ്യകാലങ്ങളില് നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം. 2000-ത്തിനുശേഷം അമ്മവേഷങ്ങളില് സജീവമായി. കിഷോരിയുടെ അമ്മവേഷങ്ങൾ ഏറെയും ശ്രദ്ധനേടിയിരുന്നു. 2004-ല് ഷാരൂഖ് ഖാന് നായകനായ ഹിന്ദി ചിത്രം 'സ്വദേശി'ല് പ്രധാനവേഷംത്തിൽ കിഷോരി അഭിനയിച്ചു.
2016-ല് പുറത്തിറങ്ങിയ 'കാഹി'യാണ് അവസാനചിത്രം. 'ആശ്ര', 'നാനി', 'റിങ് റോഡ്' , 'കാരി ഓണ് മറാത്ത', 'ബോംബൈ മിഠായി', 'ആക്രമണ', 'ഗലാട്ടെ', 'അയ്യാ',' ബംഗാര്ദ കുരല്', 'കെംപഗൗഡ', 'അക്ക തങ്കി', 'നമ്മണ്ണ', 'സ്പര്ശ', 'ഗയിര് കനൂനി' തുടങ്ങിയവയാണ് കിഷോരി ബല്ലാലിന്റെ പ്രധാന ചിത്രങ്ങള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


