ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു

Last Updated :20 January 2024, 8:21 am IST

News Now

മുംബെെ: പ്രശസ്ത ബോളിവുഡ് നടി നിമ്മി (88) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ജുഹുവിലെ സബർബൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വെെകിട്ടായിരുന്നു അന്ത്യം. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെ റേ റോഡിലുള്ള സ്മശാനത്തിൽ ശവസംസ്കാരം നടക്കും. 

1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ് നിമ്മി അരങ്ങേറ്റം കുറിച്ചത്. നവാബ് ബാനു എന്ന യഥാർത്ഥ പേര് മാറ്റി നടൻ രാജ് കപൂറാണ് നടിക്ക് നിമ്മി എന്ന് പേരിട്ടത്. സാസ, ആൻ, മേരേ മെഹ്ബൂബ്, പൂജ കെ ഫൂൽ, ആകാശ്ദീപ്, ബസന്ത് ബഹർ എന്നിങ്ങനെ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു.  1986 ൽ പുറത്തിറങ്ങിയ ലൗ ആന്റ് ​ഗോഡ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 

എഴുത്തുകാരൻ അലി റാസയുമൊത്തുള്ള വിവാഹശേഷമാണ് നിമ്മി അഭിനയം നിർത്തിയത്. 2007ൽ അലി റാസ അന്തരിച്ചു. നിമ്മിയുടെ മരണത്തിൽ റിഷി കപൂർ, മഹേഷ് ഭട്ട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശസ്ത നടി നിമ്മി അന്തരിച്ചു; സംസ്കാരം ഇന്ന്